കേരളത്തിലെ ട്രെയിനുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുന്നു. മലയാളിയുടെ അനാവശ്യമായ അഭിമാനമാണ് ഇങ്ങനെ ഒരന്തരീക്ഷം ഇന്ന് കേരളത്തിൽ സൃഷ്ടിക്കുന്നതിന് മൂലകാരണമെന്ന് നിസംശയം പറയാം. കൈ നീട്ടുന്നവരെ നിരാശരാക്കാതെ അഞ്ചും പത്തും ഇവിടെ വാരി എറിയുകയാണ്. അടുത്ത് ഇരിക്കുന്നവന്റെ മുന്നിൽ ദാനം ചെയ്ത് ഊറ്റം കൊള്ളുന്ന മലയാളി ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾ നൽകുന്ന നാണയതുട്ടുകളാണ് നാളെ നിങ്ങളുടെ തന്നെ സുരക്ഷിതത്വം നഷ്ടമാക്കുന്നത് …
കണ്ണുകളില്ലാത്തവർ, കാലുകളും കൈകളും ഇല്ലാത്ത നിസ്സഹായ രൂപങ്ങൾ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണികൾ ചെന്നവസാനിക്കുന്നത് വലിയ വലിയ ലോബികളിലാണ്. നിങ്ങൾ ഓരോ തവണ നാണയങ്ങളിലൂടെ പ്രോത്സാഹിപ്പിക്കുമ്പോൾ നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പിഞ്ചോമനകളുടെ ചിത്രങ്ങൾ #𝕄𝕀𝕊𝕊𝕀ℕ𝔾 ലേബലുകളിൽ സോഷ്യൽ മീഡിയകളിൽ ഇടം പിടിക്കുകയാണ്
ഒരു കാരണവശാലും പണം നൽകരുത്. ആ പണം ഒടുവിൽ എത്തുന്നത് വലിയ സാമൂഹിക വിപത്തിലേക്കാണ്. അത്യാവശ്യമെങ്കിൽ ഭക്ഷണം വാങ്ങി നൽകുക.
ട്രെയിനുകളിലെ നിലം തുടച്ച് കൈകൾ നീട്ടുന്നവരിൽ ഭീഷണിയുടെ സ്വരമുണ്ട്. ചില്ലറകൾ നൽകുന്നവരെ പുച്ഛിക്കാനും പരിഹസിക്കാനും അവർ ധൈര്യം കൈവരിച്ചിരിക്കുന്നു. എന്തെങ്കിലും കൊടുത്തു ഒഴിവാക്കാൻ നാം ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു. അതുവരെ കടന്നുപോകാതെ നീട്ടുന്ന കണ്ണുകളിൽ നിസ്സഹായതയല്ല, ധാർഷ്ട്യമാണ് നിഴലിക്കുന്നത്. ട്രെയിനുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇവരിൽ പലരുടെയും സാന്നിധ്യമുണ്ട്.
അതുകൊണ്ട് ട്രെയിനുകളിലെ/ പ്ലാറ്റ് ഫോമുകളിലെ യാചകരെ പ്രോത്സാഹിപ്പിക്കരുത്. ഭിക്ഷ കൊടുക്കാതിരിക്കുക.. കൊടുക്കുന്നവരെ നിരുത്സാഹാപ്പെടുത്തുക.
ട്രെയിനിലെ ഭിക്ഷാടനം നിയന്ത്രിക്കാനും അത് വഴി മോഷണം ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാണും നമുക്കും കൈ കോർക്കാംട്രെയിനുകളിൽ ഭിക്ഷാടനത്തിനെതിരെ Friends on Rails ഏറ്റെടുക്കുന്ന ഒരു ക്യാമ്പയിൻ ആണ്.. എല്ലാ യാത്രക്കാരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു..
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചും ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ, പ്രത്യേകിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുകൂല്യങ്ങളിലെ അസന്തുലിതാവസ്ഥ…
വളരെയധികം ആലോചിച്ചതിനു ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് സൂചന.പ്രഫഷനല്‍ ജീവിതത്തിന്റെ…
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025…
തൃശ്ശൂർ:റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് ബിനീൽ കൊല്ലപ്പെട്ട സംഭവം. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ആശുപത്രിയിലുള്ള സഹപാഠി ജെയിൻ. സുഹൃത്തിന്…
വയനാട് : പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ…
കൊച്ചി: നടി ഹണി റോസിന് എതിരെ മോശമായി പെരുമാറി സമുഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടി പോലീസിന് പരാതി…