തിരുവനന്തപുരം:കേരളത്തിലെ ജലമേളകൾ സാധാരണ ജനതയുടെ ജലമേളകൾ ആണെന്നും അവ നാടിന്റെ നന്മയും,സാഹോദര്യവും സമത്വവും പരസ്പരം ബന്ധിപ്പിക്കുന്നതാണെ ന്നും മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 2024 സെപ്റ്റംബർ 14ന് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന 66-ാംമത് കെ സി മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയുടെ ഭാഗമായി ഉള്ള അനുസ്മരണ സമ്മേളനവും ലോഗോ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ്മ തമ്പുരാനും കെസി. മാമ്മൻ മാപ്പിളയും സമൂഹത്തിന് മാർഗ്ഗദീപങ്ങൾ ആണ്. ഭാവി തലമുറ ഇവരെ മാതൃകയാക്കണം.
ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ളയ്ക്ക് നല്കിയാണ് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ലോഗോ പ്രകാശനം ചെയ്തത്. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു.കെസിബിസി പ്രസിഡന്റ് കർദിനാൾ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ അഡ്വ.എ.വി അരുൺ പ്രകാശ്, ചീഫ് കോഡിനേറ്റർ ശ്രീരാജ് ശ്രീവിലാസം, പ്രോഗ്രാം കോഡിനേറ്റർ സന്തോഷ് ചാത്തങ്കരി,ഡോ.ജോൺസൺ വി ഇടിക്കുള, അഞ്ചു കൊച്ചേരി, അഡ്വ. ജെ ആർ പത്മകുമാർ, ബാബു മീനടം,നിവിൻ കുമാർ എന്നിവർ പ്രസംഗിച്ചു .
ജലോത്സവത്തിൻ്റെ ഭാഗമായി ചിത്രരചന മത്സരം,വഞ്ചിപ്പാട്ട് മത്സരം,അത്ത പൂക്കള മത്സരം, ലഹരി വിരുദ്ധ വിളംബര ജാഥ, കാർഷിക സെമിനാർ, അനുമോദനം യോഗം, സ്മരണിക പ്രകാശനം,വിവിധ സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുമെന്ന് സെക്രട്ടറി പുന്നൂസ് ജോസഫ് അറിയിച്ചു.
മടവൂർ : പഠിക്കാൻ മിടുക്കിയായ കൃഷ്ണേന്ദുൻ്റെ മരണം ഒരു നാടിനെ ദു:ഖത്തിലാഴ്ത്തി. ഇന്നലെ സ്കൂളിൽ പോയ കുട്ടി തിരിച്ച് വീട്ടിലെത്താനിരിക്കെ…
കൊല്ലം : മൈലോട് പ്രവർത്തിക്കുന്ന സ്കൂളിലെ ഉറുദു അധ്യാപകൻ ഷെമിറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 കാരിയെ ലൈംഗികമായി പിഡിപ്പിച്ചു…
ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…
കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…
കരാര്‍ നിയമനം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍…
തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…