കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ ഇപ്പോഴും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അപലപനീയമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ.പി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. നവീന്‍ ബാബുവിനെതിരായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.പി.ദിവ്യ പൊതു ചടങ്ങില്‍ നടത്തിയ നടത്തിയ വ്യക്തി അധിക്ഷേപ പരാമര്‍ശങ്ങളാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ കലാശിച്ചത്. മരണം സംഭവിച്ച് ഇത്രയും ദിവസമായിട്ടും ചില കേന്ദ്രങ്ങളില്‍ നിന്ന് നവീന്‍ ബാബുവിനെതിരായും നവീന്‍ ബാബുവിനെ അനുകൂലിക്കുന്നവക്കെതിരായും നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. നവീന്‍ ബാബുവിന്റെ മരണം സംഭവിച്ച ആദ്യ ദിവസങ്ങളില്‍ നവമാധ്യമങ്ങളിലൂടെ നവീന്‍ ബാബുവിനെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. അതേ സ്രോതസ്സുകളില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ക്ക് നേര്‍ക്കും സൈബര്‍ ആക്രമണം ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിനെതിരെ അതിശക്തമായ നിലപാട് ജോയിന്റ് കൗണ്‍സില്‍ സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ആര്‍.ഡി.എസ്.എ ജനറല്‍ സെക്രട്ടറി എം.എം.നജീം, പ്രസിഡന്റ് പി .ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് എസ്. പി സുമോദ്, സെക്രട്ടറിയേറ്റ് അംഗം ഹുസൈന്‍ പതുവന, ജോയിന്റ് കൗണ്‍സില്‍ പത്തനംതിട്ട ജില്ല സെക്രട്ടറി ജി. അഖില്‍, കെ.ആര്‍.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് സി. കെ.സജീവ് കുമാര്‍ , ജില്ലാ സെക്രട്ടറി മഹേഷ്. ബി തുടങ്ങിയവര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു
കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ…
മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.…
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു -…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം…
സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം…
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍…