പൂണെ: നടുറോഡില്‍ ഗുഹയ്ക്ക് സമാനമായി പെട്ടെന്ന് രൂപപ്പെട്ട കുഴിയിൽ ടാങ്കർ ലോറി അകപ്പെട്ടു. വെള്ളം നിറച്ചെത്തിയ ടാങ്കര്‍ ലോറി നടുറോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍ ഗര്‍ത്തത്തില്‍ വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പൂണെയിലാണ് സംഭവം. അപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരം നാലുമണിയോടെ ബുധ്വാര്‍പേട്ട് റോഡിലാണ് അപകടമുണ്ടായത്.
പൂണെ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ട്രക്കാണ് കുഴിയില്‍ വീണത്. ചെളി വെള്ളം നിറഞ്ഞ ഗര്‍ത്തത്തിലേക്ക് ടാങ്കര്‍ വീണതും ഡ്രൈവര്‍ അതിവിദഗ്ധമായി പുറത്തിറങ്ങുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ക്രെയിന്‍ എത്തിച്ച് ട്രക്ക് കുഴിയില്‍ നിന്നും പുറത്തെടുത്തു. ഇന്‍റര്‍ലോക്ക് പാകിയിരുന്ന റോഡിലാണ് കുഴി പ്രത്യക്ഷമായത്. എങ്ങനെ രൂപപ്പെട്ടുവെന്നതില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് പാർട്ടി ആഗ്രഹിച്ചാൽ പിന്നെ എതിര് എന്തിന് ജി സുധാകരൻ.പരസ്യമായി അഭിപ്രായം പറയരുത് എന്ന്…
പീരുമേട്: പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയെന്ന് ഉന്നതസംഘം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് കുരിശ് സ്ഥാപിച്ചു.…
തിരുവനന്തപുരം: സമൂഹത്തിന്‍റെ ജീവനാഡിയായ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങളുടെ പ്രതിമാസ യാത്രാ ബത്ത ചുരുങ്ങിയത് ആയിരം രൂപയെങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് നജീബ് കാന്തപുരം…
കൊച്ചി: കേരള ലോട്ടറിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ സോഫ്ട്‍വെയർ ഹാക്ക് ചെയ്ത ഏജൻറുമാർ ക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് എ…
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. തന്ത്രിമാർക്ക് അഹങ്കാരം പാടില്ലെന്ന് എസ്എൻഡിപി ജനറൽ…
*സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ* ഉയർന്ന…