തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്,രണ്ട് ഒഴിവുകളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) തൃശ്ശൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ജില്ലാ കൺവെൻഷൻ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) സംസ്ഥാന സെക്രട്ടറി റ്റി.അജികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനിലൻ.ഇ അധ്യക്ഷത വഹിച്ചു. കെജിഎച്ച്ഇഎ ജില്ലാ സെക്രട്ടറി ജയൻ കെ.എ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ധനുഷ്. എസ്, കെജിഎച്ച്ഇഎ ജില്ലാ ഭാരവാഹികളായ റാഫേൽ മരോട്ടിക്കൽ എം.കെ, സുബ്രഹ്മണ്യൻ, ലത പി.സി, രാധാകൃഷ്ണൻ. സി എന്നിവർ സംസാരിച്ചു.
കിടത്തി ചികിത്സയുള്ള എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, രോഗികളുടെ ക്രമാതീതമായ വർദ്ധനവിനെ അടിസ്ഥാനമാക്കി മെഡിക്കൽ കോളേജുകളിലെ നഴ്സിങ് അസിസ്റ്റന്റ് (ഗ്രേഡ് 1,2), ജൂനിയർ ലാബ് അസിസ്റ്റന്റ്, സിഎസ്ആർ ടെക്നീഷ്യൻ, തിയേറ്റർ ടെക്നീഷ്യൻ എന്നീ തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കുക, ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ നിലവിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും പരിഗണിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേരള ഗവണ്മെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) തൃശ്ശൂർ ജില്ലാ ഭാരവാഹികളായി രാധാകൃഷ്ണൻ.സി (ജില്ലാ പ്രസിഡന്റ്) റാഫേൽ മരോട്ടിക്കൽ എം.കെ (ജില്ലാ സെക്രട്ടറി), അനിലൻ. ഇ (വൈസ് പ്രസിഡന്റ്) ജയൻ കെ.എ (ജോയിന്റ് സെക്രട്ടറി) ലത പി.സി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ…
മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.…
കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു -…
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം…
സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം…
മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍…