Categories: New Delhi

“ചക്കുവള്ളിക്ക് സമീപം മതപഠന കേന്ദ്രത്തിലെ പ്രകൃതിവിരുദ്ധ പീഡനം:അദ്ധ്യാപകൻ പിടിയിൽ”

ശാസ്താംകോട്ട: ചക്കുവള്ളിക്ക് സമീപം പ്രവർത്തിക്കുന്ന മതപഠന കേന്ദ്രത്തിലെ 15കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകനെ പൊലീസ് വലയിലാക്കിയത് തന്ത്രപരമായി. പരാതിയെ തുടർന്ന്
ഒളിവിൽ പോയ പ്രതിയെ പ്രശ്നം പറഞ്ഞു തീർക്കാമെന്ന് വിശ്വസിപ്പിച്ച് കരുനാഗപ്പള്ളിയിൽ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം മയ്യനാട് ധവളക്കുഴി എ.എസ് മൻസിൽ അൽത്താഫ് (24)നെയാണ്
പോക്സോ വകുപ്പ് പ്രകാരം ശൂരനാട് സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് ഇയ്യാൾ അധ്യാപകനായി മതപഠന
കേന്ദ്രത്തിൽ എത്തിയത്.പീഡനം അസഹ്യമായതിനെ തുടർന്നു കുട്ടി വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു.
വീട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്.മതപഠന കേന്ദ്രത്തിലെ മറ്റ് വിദ്യാർത്ഥികളെ ഇയ്യാൾ കായികമായി ഉപദ്രവിച്ചിട്ടുള്ളതായും പരാതിയുണ്ട്.

News Desk

Recent Posts

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു

പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു   പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട്…

2 hours ago

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്

തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച്‌ മെയ്‌ 20ന്‌…

2 hours ago

ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക്

ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…

11 hours ago

ഔറംഗസീബ് കുടീര വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കു നീങ്ങുന്നു

മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…

11 hours ago

“വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു”

കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…

1 day ago

“വനിതാ ദിനം ആചരിച്ചു”

മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…

1 day ago