കൊല്ലം: കഴിഞ്ഞ ദിവസം ജില്ലയില്‍ പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബറിൽ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
കൊല്ലം മയ്യനാട് മുക്കം ഭാഗത്ത് കടലിൽ മീൻപിടിത്ത വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന ആറു പേർ നീന്തിരക്ഷപെട്ടു. വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പുലർച്ചെ ശക്തമായ കാറ്റിൽ കടലിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു. കൊല്ലം മുണ്ടയ്ക്കൽ പാപനാശത്തിന് സമീപം വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി ഫെൽക്കിൻസിനെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ബെർണാർഡ് നീന്തി രക്ഷപ്പെട്ടു.
പരവൂരിൽ ശക്തമായ കാറ്റിൽ പരമ്പരാഗത വള്ളം മറിഞ്ഞു. തീരത്തോട് ചേർന്നാണ് മറിഞ്ഞത്. തമിഴ്നാട് സ്വദേശികളായ 4 മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്. 4 പേരും നീന്തി രക്ഷപ്പെട്ടു.
മുതാക്കര സ്വദേശി റോബിൻ്റെ വള്ളമാണ് മറിഞ്ഞിത്.
ജില്ലയില്‍പലയിടത്തും പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ വന്‍ നാശമുണ്ടായി. മരങ്ങള്‍ കടപുഴകിയും ശിഖരം ഒടിഞ്ഞും വീണ് വൈദ്യുതി വ്യാപകമായി തടസപ്പെട്ടു.
ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…
മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…
ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം (നെയ്യാറ്റിൻകര) :…
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.…