അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും പങ്കെടുത്ത വൈവിധ്യമാർന്ന യോഗ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. യോഗയും നൃത്തച്ചുവടുകളും സമന്വയിപ്പിച്ചുകൊണ്ട് എസ്.പി.സി കേഡറ്റുകൾ യോഗ നൃത്തം അവതരിപ്പിച്ചത് വേറിട്ട കാഴ്ചയായി. സ്കൂൾ അങ്കണത്തിൽ നടന്ന യോഗ ദിനാചരണ പരിപാടി ഒറ്റൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയും സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റുമായ ഒ.ലിജ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത യോഗ പരിശീലക ശില്പ മോഹൻ യോഗ ക്ലാസ് നയിച്ചു.
സ്കൂൾ പ്രഥമാധ്യാപകൻ എൻ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
യോഗ ശാരീരിക ക്ഷമത കൈവരിക്കാൻ മാത്രമല്ല മാനസിക ഉല്ലാസത്തിനും ആത്മീയ ഉന്നമനത്തിനും വഴിയൊരുക്കുമെന്ന് എൻ.സന്തോഷ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീജ.എസ്, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഡോ.ആകാശ് കെ.എസ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എസ്.അനിൽകുമാർ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ ആർ.സാബു, എസ്പിസി-സിപിഒ സിജു.എസ്, എസിപിഒ അർച്ചന ഉണ്ണി, ഡ്രില്‍ ഇൻസ്ട്രക്ടർ ബിനു, അധ്യാപക പ്രതിനിധി സംഗീത് തുളസി, സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി വൈസ് പ്രസിഡന്റ് സി.വി രാജീവ് എന്നിവർ സ്കൂളിൽ നടന്ന യോഗ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
തിരുവനന്തപുരം :പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക, പന്ത്രാണ്ടം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,…
കൂത്താട്ടുകുളം: നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെ തട്ടിക്കൊണ്ടുപോയ കൗൺസിലർ കലാ രാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തും . സംഭവത്തിൽ സിപിഐഎം കൂത്താട്ടുകുളം…
കണ്ണൂര്‍: സിപിഐഎം പ്രവർത്തകൻ യു.കെ സലീം വധക്കേസ്. മകനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ തന്നെയെന്ന് സലീമിന്റെ പിതാവ്. തലശേരി കോടതിയിൽ മൊഴി…
ശ്രീ നഗര്‍: ജമ്മു കശ്മീരിൽ നിന്നും ഞെട്ടിക്കുന്ന സഭവങ്ങളാണ് പുറത്തു വരുന്നത്. ജാഗ്രതയോടെ കേന്ദ്രം. രജൗറിയില്‍ ആറാഴ്ചക്കിടെ 16 പേരുടെ…
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…