Categories: New Delhi

മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ

ന്യൂഡൽഹി: മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൻഡിഎയ്ക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോളുകൾ. മഹാരാഷ്‌ട്രയിലെ എൻഡിഎയുടെ രൂപമായ മഹായുതിക്ക് ഭൂരിപക്ഷം എക്സിറ്റ്പോളുകളും ഭരണത്തുടർച്ച പ്രവചിച്ചു. ഝാർഖണ്ഡിൽ ജെഎംഎം നേതൃത്വത്തിലുള്ള “ഇന്ത്യ’ മുന്നണിയും ബിജെപി സഖ്യവുമായി കടുത്ത പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. എന്നാൽ, ബിജെപി സഖ്യത്തിനു മേൽക്കൈയുണ്ടെന്നും ഭരണം നേടുമെന്നും ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നു. അതേസമയം, മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിക്കും ഝാർഖണ്ഡിൽ ജെഎംഎം സഖ്യത്തിനും ചില എക്സിറ്റ്പോളുകൾ മേൽക്കൈ നൽകുന്നുണ്ട്. മഹാരാഷ്‌ട്രയിൽ ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്നാണു പ്രവചനം.

 

ബുധനാഴ്ച വോട്ടെടുപ്പ് പൂർത്തിയായ ഉടനാണ് എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവിട്ടത്. നേരത്തേ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും കോൺഗ്രസിനാണു വിജയം പ്രവചിച്ചിരുന്നത്. എന്നാൽ, വോട്ടെണ്ണിയപ്പോൾ ബിജെപി അപ്രതീക്ഷിത വിജയം നേടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 350നു മേൽ സീറ്റുകൾ പ്രവചിച്ചിരുന്നു എക്സിറ്റ് പോളുകൾ. പക്ഷേ, അന്തിമ ഫലം വന്നപ്പോൾ എൻഡിഎ 293ലേക്കു ചുരുങ്ങി.

 

എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

മഹാരാഷ്‌ട്ര

 

ആകെ സീറ്റ് 288

 

കേവല ഭൂരിപക്ഷത്തിന് 145

 

  1. പി മാർക്: മഹായുതി 137-157, എംവിഎ 126-146, മറ്റുള്ളവർ 2-8

 

  1. മാട്രിസ്: മഹായുതി 150-170, എംവിഎ 10-130, മറ്റുള്ളവർ 8-10

 

  1. ചാണക്യ സ്ട്രാറ്റജീസ്: മഹായുതി 152-160, എംവിഎ 130-138, മറ്റുള്ളവർ 6-8

 

  1. പീപ്പിൾസ് പൾസ്: മഹായുതി 175-195, എംവിഎ 85-112, മറ്റുള്ളവർ 7-12

 

  1. ലോക്നീതി മറാഠി രുദ്ര: മഹായുതി 128-142, എംവിഎ 125-140, മറ്റുള്ളവർ 18-23

 

  1. പോൾ ഡയറി: മഹായുതി 122-186, എംവിഎ 69-121, മറ്റുള്ളവർ 12-29

 

  1. ജെവിസി: മഹായുതി159, എംവിഎ 116, മറ്റുള്ളവർ 13

 

  1. സീനിയ: മഹായുതി 129-159, എംവിഎ 124-154, മറ്റുള്ളവർ 0-10

 

  1. ദൈനിക് ഭാസ്കർ: മഹായുതി 125-140, എംവിഎ 135-150, മറ്റുള്ളവർ 20-25

 

ഝാർഖണ്ഡ്

 

ആകെ സീറ്റ് 81

 

കേവല ഭൂരിപക്ഷത്തിന് 41

 

  1. മാട്രിസ്: എൻഡിഎ 42-47, ജെഎംഎം- കോൺ. 25-30, മറ്റുള്ളവർ 1-4

 

  1. ജെവിസി: എൻഡിഎ 40-44, ജെഎംഎം- കോൺ 30-40., മറ്റുള്ളവർ 0-1

 

  1. പീപ്പിൾസ് പൾസ് : എൻഡിഎ 44-53, ജെഎംഎം- കോൺ 25-37., മറ്റുള്ളവർ5-9

 

  1. ചാണക്യ സ്ട്രാറ്റജീസ്: എൻഡിഎ 45-50, ജെഎംഎം- കോൺ.35-38, മറ്റുള്ളവർ 3-5

 

  1. പിമാർക്: എൻഡിഎ 31-40, ജെഎംഎം- കോൺ.37-47, മറ്റുള്ളവർ 1-6

 

  1. ആക്സിസ് മൈ ഇന്ത്യ : എൻഡിഎ 25, ജെഎംഎം- കോൺ.53, മറ്റുള്ളവർ 3

 

  1. ദൈനിക് ഭാസ്കർ: എൻഡിഎ 37-40, ജെഎംഎം- കോൺ. 36-39, മറ്റുള്ളവർ 0-

News Desk

Recent Posts

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…

3 hours ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

3 hours ago

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

3 hours ago

“അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ “

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…

3 hours ago

“സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി”

തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…

3 hours ago

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

13 hours ago