മൂത്രമൊഴിക്കാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ 13 വയസുകാരിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്ത അതി ക്രൂരമായ സംഭവം തമിഴ്‌നാട്ടിൽ. സ്റ്റാലിൻ ഭരിക്കുന്ന നാട്ടിലെ വെല്ലൂർ ജില്ലയിലാണ് സംഭവം.
13 വയസ്സുള്ള പെൺകുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വൈകുന്നേരം കുളിമുറി ഉപയോഗിക്കാനായി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി, ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെത്തുടർന്ന് അച്ഛൻ മകളെ അന്വേഷിച്ചെത്തി. മൂന്ന് പേരെ താൻ കണ്ടെന്നും മകളുടെ പേര് വിളിച്ച് അടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും ആണ് പിതാവിന്റെ മൊഴി.
തൻ്റെ മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. നവംബർ 16നായിരുന്നു സംഭവം. വീരപ്പ, മദൻ, ചിന്നരസു എന്നിങ്ങനെ തിരിച്ചറിയപ്പെടുന്ന കുട്ടിയുടെ ബന്ധുക്കളെന്ന് പറയുന്ന മൂന്ന് പേരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രതികളെ ജില്ലാ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…
തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…
മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…