തൃക്കാക്കര: തൃക്കാക്കര ഭാരത മാതാ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ കോൺഫ്രൻസ് നവംബർ 27, 28, 29 തീയതികളിൽ നടത്തപെടുന്നു.
‘ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ’ എന്ന വിഷയത്തിൽ നടക്കുന്ന കോൺഫ്രൻസിൻ്റെ ഉദ്ഘാടനം കൊച്ചി ഇൻഫോപാർക്ക് മുൻ സി.ഇ.ഓ ഉം, കൊച്ചി സ്മാർട്ട് സിറ്റി മുൻ സി.ഇ.ഓ ഉം ആയ ജിജോ ജോസഫ് നിർവഹിക്കും.
ഡോ. മഹമൂദ് സെയ്ദ് അൽ ബെഹാരി (അസി. പ്രൊഫസർ, സോഹാർ യൂണിവേഴ്സിറ്റി, ഒമാൻ),ഡോ. വാസിൻ അയ്മാൻ അൽ ഖിഷ്രി ( അറബ് ഓപ്പൺ യൂണിവേഴ്സിറ്റി, ഒമാൻ), ഡോ. യൂസഫ് നാസർ അൽ ഹുസൈനി (അസി.പ്രൊഫസർ, അറബ് ഓപ്പൺ യൂണിവേഴ്സിറ്റി) ,ഷിനോജ് ചെറുവത്തൂർ ( ഇ.എം.ഇ.എ ഹെഡ് ഓഫ് ഡിസിപ്ലിൻ – ഇൻസ്‌ട്രുമെന്റെഷൻ & കണ്ട്രോൾ, സ്കോട്ലൻഡ് ),ടെക്‌ജൻഷ്യ സഹസ്ഥാപകനും സി.ഈ.ഓ യുമായ ശ്രീ.ജോയ് സെബാസ്റ്റ്യൻ , രാജേഷ് ആർ (ഐ. ബി. എം സീനിയർ എക്സിക്യൂട്ടീവ് ഐ.ടി ആർക്കിടെക്കറ്റ് , ബാംഗളൂർ), നാസിം അബ്ദുള്ള( ചെയർമാൻ, നൈക്കോ ഐ. ടി. എസ്, കൊച്ചി ), ഡോ. സുധീപ് എളയിടം (പ്രൊഫസർ, സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, കുസാറ്റ് ) എന്നീ വിദഗ്ധരുടെ പ്രഭാഷണങ്ങളും നൂറിൽപ്പരം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും ഉണ്ടായിരിക്കുന്നതാണ്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളിൽ പങ്കെടുക്കാനും ഗവേഷണ പ്രബന്ധം അവതരിപ്പിക്കാനും വ്യാവസായിക വാണിജ്യ രംഗങ്ങളിലുളളവർക്കും വിദ്യാർത്ഥികൾക്കും സമ്മേളനം അവസരം നൽകുന്നു.
കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി ഡോ. ജോൺ ടി.എബ്രഹാം, കൺവീനർമാരായ ഹരികൃഷ്ണൻ പി, ലയന.ബിനു , ഒമർ അൽ അബ്ദുൽ ലത്തീഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി 9447116484,9061534931എന്നീ നമ്പറിൽ ബന്ധപ്പെടാം.
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…