Categories: New Delhi

മൊട്ട ഗ്ലോബലിന്റെ സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ സമാപിച്ചു.

കോഴിക്കോട് :ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ’ സമാപിച്ചു.ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും
സാക്ഷിയാക്കി മൊട്ടകൾ കൈകോർത്തപ്പോൾ അത് ഒരു ചരിത്ര സംഭവമായി മാറി.കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ജി നായർ ആമുഖ സന്ദേശം നല്കി. പ്രവർത്തക സമിതി അംഗം ജയ്ഗോപാൽ ചന്ദ്രശേഖരന്‍ , നിയാസ് പാറയ്ക്കൽ, ജോ. സെക്രട്ടറി യൂസഫ് കൊടുഞ്ഞി, പ്രവർത്തക സമിതി അംഗം മുജീബ് ചോയിമഠം എന്നിവർ പ്രസംഗിച്ചു.ഡോ.ജോൺസൺ വി.ഇടിക്കുള ആർട്ടിക്കൾ സമർപ്പണം നിർവഹിച്ചു.ആദ്യ തവണ ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ കുറവിലങ്ങാട് സ്വദേശിയും ആസ്ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന

വൈദികനായ റവ.ഫാദർ സിജോ ജോസഫ് ഉൾപ്പെടെ എഴുന്നൂറിലധികം അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുകയും ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.

ചില ആഴ്ചകൾക്ക് മുമ്പ് തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം മൊട്ടകൾ സംഗമിച്ചു.കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലി കളിയിൽ ചുവട് വെച്ചത് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇതിനോടകം വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പല ഇടങ്ങളിലും അംഗങ്ങൾ ഒരുമിച്ച് യോഗങ്ങൾ നടത്തി.‘ദേഹ നിന്ദ’ അഥവാ ബോഡി ഷെയ്മിങ് എന്നത് ലോകത്താകമാനം പടർന്നിരിക്കുന്ന വിപത്താണെന്നും
ദേഹ നിന്ദയെന്നത് കൂട്ടായ പ്രവർത്തനം വഴി ചെറുക്കേണ്ടുന്ന ഒന്ന് തന്നെയാണെന്നും രൂപഭാവങ്ങളല്ല , ശരീരപ്രകൃതിയല്ല മറിച്ച് മനസ്സും പ്രവർത്തിയുമാവണം ബഹുമാനിക്കപ്പെടേണ്ടത്തിൻ്റെയും മൂല്യ നിർണ്ണയത്തിൻ്റെയും അളവുകോലുകൾ എന്ന് മൊട്ട ഗ്ലോബൽ സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ വിലയിരുത്തി.

News Desk

Recent Posts

എൽ ഡി എഫ് സർക്കാർ തൊഴിലാളി പക്ഷത്ത് ശക്തമായി നിലയുറപ്പിക്കണം:- എഐടിയുസി

കൊല്ലം:രാജ്യത്ത് കോർപ്പറേറ്റ് വർഗ്ഗീയ ഫാസിസ്റ്റ് ഭരണകുടം കൂടുതൽ ആക്രമണ സ്വഭാവത്തോടെ തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളേയും തകർക്കാൻ ശ്രമിയ്ക്കുമ്പോൾ തൊഴിലാളികളെ…

9 hours ago

ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം

കൊല്ലം :ബുലു റോയ് ചൗധരി സ്മാരക അവാർഡ് വിതരണം AITUC സംസ്ഥാന ജന സെക്രട്ടറി K P രാജേന്ദ്രൻ നിർവ്വഹിക്കുന്നു.

9 hours ago

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട്…

9 hours ago

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം

സുപ്രീംകോടതിയുടെ താല്‍ക്കാലിക വിധി ബി ജെ പി സര്‍ക്കാരിനേറ്റ അടുപ്പിച്ചുള്ള മൂന്നാമത്തെ അടിയാണ് എന്ന് സി പി ഐ സെക്രട്ടറി…

9 hours ago

കടൽ മണൽ ഖനനത്തിനെതിരെ, എ.ഐ.ടി.യു.സി ബഹുജന ശൃംഖല സൃഷ്ടിച്ചു

ഗുരുവായൂർ : പരിസ്ഥിതി ആഘാതവും തീര ശോഷണവും മത്സ്യസമ്പത്തിൻ്റെ നാശവും ഉണ്ടാക്കുന്ന കടൽ മണൽ ഖനനത്തിനെതിരെ എ.ഐ.ടി.യു.സി. ബഹുജന ശൃംഖല…

9 hours ago

“അവസാന പ്രതീക്ഷയും ഇല്ലാതായി:സിപിഒ റാങ്ക് ഹോള്‍ഡേഴ്സ്”

തിരുവനന്തപുരം: വനിതാ സിപിഒ ഉദ്യോഗാർത്ഥികളുടെ സമരത്തെ തള്ളി മുഖ്യമന്ത്രി. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്ന് വിശദീകരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും…

15 hours ago