മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വർണം നഷ്ടപ്പെട്ടതായി പരാതി. സ്വർണവ്യാപാരിയായ തൃശ്ശൂർ മാടശ്ശേരി കല്ലറയ്ക്കൽ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. ജ്വല്ലറിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ സ്വർണമാണ് നഷ്ടപ്പെട്ടത്.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം . കുറ്റിപ്പുറത്ത് നിന്നാണ് ജിബിൻ ബസിൽ കയറിയത്. തൃശൂർ ഭാഗത്തെ ജ്വല്ലറിയിലേക്കായിരുന്നു യാത്ര. എടപ്പാളിൽ എത്തിയപ്പോൾ ബാഗ് തുറന്നു കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് ശ്രദ്ധയിൽപ്പെടുന്നത്.ചങ്ങരംകുളം പൊലീസിൽ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു യാത്രക്കാരെ പരിശോധിച്ചെങ്കിലും സ്വർണം കിട്ടിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്…
തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…
ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…
മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…
കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.
മധുര:സിപിഎം 24ാം പാർട്ടി കോൺഗ്രസ് ഇന്ന് മധുരയിൽ തുടങ്ങുo.ഇത് മൂന്നാം തവണയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. 1972ൽ മധുരയിൽ…