തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതികൾ ഹരിയാനയിൽ പിടിയിൽ. മൂന്നു സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായത്. അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.ഓസ്ട്രേലിയൻ പൗരത്വമുള്ള ഒരു ഡോക്ടറാണ് ഹരിയാനയിൽ പിടിയിലായ പ്രതികളിലൊരാളെന്നാണ് വിവരം. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നാലംഗ സംഘമാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മോഷണം നടത്തിയത്.ഉരുളി കാണാതായോടെ ക്ഷേത്ര അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉഡുപ്പിയിലെത്തിയ സംഘം അവിടെ നിന്നാണ് വിമാനത്തിൽ ഹരിയാനയിലേക്ക് കടന്നത്. ഫോർട്ട് പൊലീസ് വിവരം ഹരിയാന പൊലീസിന് കൈമാറുകയായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ടെക്നോക്രാറ്റിൻ്റെ വരവ് നേരത്തെ പിണറായി അറിഞ്ഞു. ഇടതുപക്ഷവ്യതിയാനത്തിനും വലതുപക്ഷ താൽപ്പര്യങ്ങൾക്കും പ്രത്യേക ഉന്നൽ നൽകാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി.…
കൊല്ലം SN കോളജ് ബോട്ടണി വിഭാഗം റിട്ട. HOD യും പരേതനുമായ പ്രൊഫ. PKG.പുരുഷോത്തമൻ്റെ ഭാര്യ ഉമയമ്മ (101) അന്തരിച്ചു.…
തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ…
കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമു ണ്ടായിരുന്നെന്നാണ് വിവരം. പഞ്ചാബിൽ പരിശീലനത്തിനിടെ യാണ് ഇരുവരും സൗഹൃദത്തിലായത്.…
തിരുവനന്തപുരം: നിറത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ഐക്യദാർഢ്യം…
കാസർകോട്:യുവാവിൻ്റെ ലൈംഗികാവയവത്തിൽ നട്ട് ആരോ കുത്തി കയറ്റി, മദ്യ ലഹരിയിൽ ആയിരുന്ന യുവാവ് അറിഞ്ഞില്ല. സ്വയം നട്ട് എടുത്തു മാറ്റാൻ…