ശാസ്താംകോട്ട. ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറി;കമ്പി കഴുത്തിൽ തുളച്ചു കയറി
ഡ്രൈവർക്ക് ദാരുണാന്ത്യം
ശാസ്താംകോട്ട:ശാസ്താംകോട്ട ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഓട്ടോയുടെ വശത്തെ കമ്പി കഴുത്തിൽ തുളച്ചു കയറി
ഡ്രൈവർ മരിച്ചു.വേങ്ങ കിണറുവിള വടക്കതിൽ സതീഷ്കുമാർ (32,കൊച്ചുവാവ) ആണ് മരിച്ചത്.ഇന്ന് (വെള്ളി) രാവിലെ 9 ഓടെ ആയിരുന്നു അപകടം.ആഞ്ഞിലിമൂട് ഭാഗത്തു നിന്നും ഭരണിക്കാവിലെ വർക്ക്ഷോപ്പിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ഓട്ടോ ഉടമയുടെ പിതാവും പിറകിലെ സീറ്റിൽ ഉണ്ടായിരുന്നു.ശാസ്താംകോട്ട ബസ് സ്റ്റോപ്പിന് സമീപം വച്ച് സതീഷ് കുമാറിന് അസ്വസ്ഥത ഉണ്ടാകുകയും റോഡരികിൽ പാർക്ക്ചെയ്തിരുന്ന കാറിൽ തട്ടുകയും ചെയ്ത ശേഷമാണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നത്.സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആഞ്ഞിലിമൂട് സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്.ഓട്ടത്തിനിടെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായി നിയന്ത്രണം വിട്ടതാണോ എന്നും സംശയമുണ്ട്.
സതീഷിന്‍റെ പിതാവ് രമണന്‍പിള്ള വര്‍ഷങ്ങള്‍ മുന്‍പ് കുമരംചിറ ഉല്‍സവത്തിന് പോയിവരുമ്പോള്‍ സതീഷ് ഓടിച്ച ഓട്ടോയില്‍ നിന്നും വീണ് മരിക്കുകയായിരുന്നു.
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക്…
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം…
തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം…
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍…
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…