Categories: New Delhi

ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം ഓസ്ട്രേലിയയിൽ പൂർത്തിയായി.

കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിലും ഓസ്‌ട്രേലിയയിലും പൂർത്തിയായി.എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലായിരുന്നു കേരളത്തിലെ ചിത്രീകരണം. ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റ്, സൗത്ത്, നോർത്ത് ബ്രിസ്ബൻ പരിസരങ്ങളിൽ ആയിരുന്നു ഓസ്ട്രേലിയയിലെ ചിത്രീകരണം.

ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മ്മാണവും നിർവഹിക്കുന്നത് ജോയ് കെ.മാത്യു ആണ്.

ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറിലാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയിലും കേരളത്തിലും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും നിർമ്മിക്കാനും പ്രദർശിപ്പിക്കാനും ചലച്ചിത്ര മേളകളും ചലച്ചിത്ര കലാ പരിശീലനവും സംഘടിപ്പിക്കാനും ദൃശ്യപരിപാടികൾ പ്രക്ഷേപണം ചെയ്യാനും ലക്ഷ്യമിട്ട് നടനും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവുമായ ജോയ് കെ.മാത്യു ആരംഭിച്ച ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഓസ്ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രി.

ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ഇവരെ കൂടാതെ ഓസ്‌ട്രേലിയയിൽ മലയാളി കലാകാരന്മാരായ ജോബിഷ്, മാർഷൽ, സാജു.ഷാജി ,മേരി,ഇന്ദു,രമ്യാ, ഷാമോൻ,ആഷ,ജയലക്ഷ്‍മി,ജോബി, സൂര്യ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, ജിബി, സജിനി, റെജി, എന്നിവരും വിവിധ കഥാപത്രങ്ങൾ അവതരിപ്പിക്കുന്നു.

രസകരവും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ),മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി,സഞ്ജു സുകുമാരന്‍ (സംഗീതം),ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോൾ (നിശ്ചല ഛായാഗ്രഹണം) സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്) ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍), കെ.ജെ. മാത്യു കണിയാംപറമ്പിൽ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), ജിജോ ജോസ്,(ഫൈനാൻസ് കണ്ട്രോളർ ) ക്ലെയര്‍, ജോസ് വരാപ്പുഴ, (പ്രൊഡക്ഷൻ കണ്ട്രോളർ ) രാധാകൃഷ്ണൻ ചേലേരി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ) യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി, മദർ വിഷൻ), കാമറ – (ലെന്‍സ് മാർക്ക് 4 മീഡിയ എറണാകുളം,മദർ വിഷൻ)ഷിബിൻ സി.ബാബു(പോസ്റ്റർ ഡിസൈൻ ) ഡേവിസ് വർഗ്ഗീസ് (പ്രൊഡക്ഷൻ മാനേജർ) നിതിൻ നന്ദകുമാർ (അനിമേഷൻ ) പി. ആർ.സുമേരൻ( പി. ആർ. ഓ.) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.നവംബറിൽ ഓസ്ട്രേലിയയിൽ പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഗോസ്റ്റ് പാരഡൈസ് ടൈറ്റിൽ സോങ് റീലീസ് ചെയ്യും.

 

News Desk

Recent Posts

“കായംകുളത്ത് പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം”

കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക്…

6 hours ago

“സഖാവ് സി. അച്ചുതമേനോന്റെ 112-ാം ജന്മവാർഷിക ദിനം”

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം…

6 hours ago

” പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു”

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം…

6 hours ago

“അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം നിയമനടപടി സ്വീകരിക്കും: പി ശശി”

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍…

6 hours ago

മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി.

മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…

15 hours ago

പി.വി.അൻവർ രാജിവയ്ക്കും. തൃണമൂൽ ബന്ധം രാജിവച്ചേ പറ്റു.

തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…

16 hours ago