Categories: New Delhi

ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു.

ചെറുവത്തൂർ: കാസറഗോഡ് ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക അൽഷിമേഴ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള നിർവഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യസ്ഥിരം സമിതി അധ്യക്ഷൻ അനിൽകുമാർ കെ. അധ്യക്ഷത വഹിച്ചു.

കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ചെറുവത്തൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.രമണി , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പി. പത്മിനി, ജില്ലാ. എഡ്യു ക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മാത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ചെറുവത്തൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജ്മോഹൻ ടി.എ. സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മധു. പി.കെ നന്ദിയും പറഞ്ഞു.

തുടർന്ന് പാലിയേറ്റീവ് വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറിൽ സെക്യാട്രിസ്റ്റും മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുമായ ഡോ. ശ്രുതി വി, ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിക്ക് സോഷ്യൽ വർക്കർ റിൻസ് മാണി എന്നിവർ ബോധവത്ക്കരണ ക്ലാസ്സെടുത്തു

അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാ വർഷവും സെപ്തംബര്‍ മാസം അല്‍ഷിമേഴ്‌സ് മാസമായും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായും ആചരിക്കുന്നത്. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ‘Know Dimentia ,Know Alzheimers ‘ എന്നതാണ്.

തലച്ചോറില്‍ ഓര്‍മകൾ സൂക്ഷിക്കുന്ന കോശങ്ങൾ പലവിധ കാരണങ്ങളാൽ നശിച്ചു പോകുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്
പ്രായാധിക്യം,, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലോച്ചോറിനു ഏല്‍ക്കുന്ന ക്ഷതങ്ങൾ, സ്ട്രോക്ക്, വിറ്റാമിന് ബി 12, തയാമിൻ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ എന്നിവയെല്ലാം ഡിമന്‍ഷ്യയുടെ കാരണങ്ങളാണ്. ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്.

രോഗത്തെ പ്രതിരോധിക്കുന്നതിനായി ചിട്ടയായ ശാരീരിക പ്രവർത്തനങ്ങൾ, നല്ല ഭക്ഷണക്രമം പ്രതേകിച്ചും തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതി നിവാര്യമായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ഇലക്കറികൾ എന്നിവയിൽ സമൃദ്ധമായ ഭക്ഷണക്രമം വളർത്തുക., സമ്മർദ്ദം നിയന്ത്രിക്കൽ, ശരിയായരീതിയിൽ ഉള്ള ഉറക്കം എന്നിവ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട ചില അടയാളങ്ങൾ

Ø സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം. കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.

Ø ആശയവിനിമയം നടത്തുന്നതിലും, പരിചിതമായ ജോലികള്‍ ചെയുന്നതിനുമുള്ള ബുദ്ധിമുട്ട്. ദിനാചര്യകൾ ക്രമം തെറ്റി ചെയ്യുക.

Ø മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക.

ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുന്ന പക്ഷം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലോ ബന്ധപ്പെടാവുന്നതാണ്

News Desk

Recent Posts

“കായംകുളത്ത് പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം”

കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക്…

4 hours ago

“സഖാവ് സി. അച്ചുതമേനോന്റെ 112-ാം ജന്മവാർഷിക ദിനം”

കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം…

4 hours ago

” പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു”

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം…

4 hours ago

“അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം നിയമനടപടി സ്വീകരിക്കും: പി ശശി”

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍…

4 hours ago

മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി.

മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…

14 hours ago

പി.വി.അൻവർ രാജിവയ്ക്കും. തൃണമൂൽ ബന്ധം രാജിവച്ചേ പറ്റു.

തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…

15 hours ago