Categories: New Delhi

മൊസാദ് ലോകത്തിന് പേടിസ്വപ്നം തന്നെ അമേരിക്കയ്ക്ക് പോലും പേടി കൂടിക്കൂടി വരുന്നു.

ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ് മൊസാദ്. അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടന.ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു. 1951 ഏപ്രിലിൽ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. ഇസ്രായേലി പൗരന്മാരെ വധിക്കരുതെന്ന ഉദ്ദേശം പുലർത്തുന്ന ഈ സംഘടനയ്ക്ക് സഖ്യരാജ്യങ്ങളിൽ വച്ച് വധം നടത്താൻ അനുവാദമുണ്ട്‌. മൊസാദിന്റെ അംഗങ്ങളിൽ പലരും ഇസ്രായേൽ പ്രതിരോധ സേനയിൽ സേവനം അനുഷ്ഠിച്ചവരും, അതിലെ ഉയർന്ന ഉദ്യോഗസ്ഥരും ആണെങ്കിലും ഇത് ഒരു സൈനിക സ്ഥാപനമല്ല. ഏകദേശം 1600 പേർ ഇതിൽ പ്രവർത്തിക്കുന്നു.വിവരശേഖരണം, രാഷ്ട്രീയ കൃത്യനിർവ്വഹണം, വധം, അട്ടിമറി, ഗവേഷണം, സാങ്കേതികവികസനം എന്നീ കാര്യ നിർവ്വഹണത്തിനായി എട്ടു വകുപ്പുകൾ മൊസാദിന്റെ കീഴിൽ പ്രവർത്തിക്കുന്നു.സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ്സിൽ, സ്റ്റാലിനെ തള്ളിപ്പറഞ്ഞുകൊണ്ട് ക്രൂഷ്ചേവ് നടത്തിയ പ്രസംഗം പുറത്തു കൊണ്ടു വന്നത്, 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ വധിച്ചത്, അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണു നിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രായേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രമുഖ ഓപ്പറേഷനുകൾ.

എന്നാൽ പുതിയ പോർ മുഖംതുറന്ന് ഇലക്ട്രോണിക് ആക്രമണ രീതിയിലേക്ക് ഇസ്രയേൽ വന്നു കഴിഞ്ഞു. ലോകത്ത് പല രാജ്യങ്ങളും ഈ യുദ്ധം വളരെ പേടിയോടെ നോക്കി കാണുന്നത്. ഭീകര സംഘടനകൾക്ക് കരുത്തുനൽകുന്ന പാഠം .മൊബൈൽ ഫോൺ തുടങ്ങി ഒരു ഇലക്ട്രോണിക്ക് സാധനങ്ങളും മനുഷ്യന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ നിലവിൽ വരുകയാണ്. ഇതൊരു ചെറിയ അറ്റാക്ക് ആണെങ്കിലും ലോകത്തിന് മുഴുവൻ വലിയ അറ്റാക്ക് തന്നെയാണ്. മൊസാദ് ഇസ്രയേലിൻ്റെ നിലനിൽപ്പിന്നായി ഉള്ള പോരാട്ടത്തിലാണ് അവർ ഇത്തരം പ്രയോഗങ്ങൾ നടത്തുന്നെങ്കിലും ലോക രാജ്യങ്ങൾ വലിയ വില നൽകേണ്ടിവരും. പുതിയ തലമുറ ഇത്തരം കാര്യങ്ങൾ പഠനവിധേയമാക്കി സ്വകാര്യ ആവശ്യങ്ങൾക്കു വരെ ഉപയോഗിക്കാനാകും. ഒപ്പം ഭീകര സംഘടനകൾക്ക് വീണു കിട്ടിയ ഒരു വലിയ പ്രഹരആയുധവും.

തെക്കൻ ലെബനനിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളാണ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിട്ടത്. ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ താഴ്‌ന്നുപറന്ന് സോണിക് ബൂം പ്രതിഭാസം സൃഷ്‌ടിക്കുന്നുണ്ടെന്നാണ് വിവരം. ഹിസ്‌ബുള്ള നേതാവ് സയ്യദ് ഹസൻ നസ്രള്ള സംഘടനാ അനുകൂലികളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഈ ആക്രമണം.

കുടിയൊഴിപ്പിക്കപ്പെട്ടുപോയ ഇസ്രയേലികളെ വടക്കൻ ഇസ്രയേലിൽ അവരുടെ വീടുകളിലേക്ക് തിരികെയെത്തിക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹിസ്‌ബുള്ളയുടെ കേന്ദ്രങ്ങളെ തകർക്കുകയാണ് യുദ്ധവിമാനങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേലി പ്രതിരോധ സേന വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം ലെബനനിലെ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണം 32 ആയി. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. എത്ര വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുവെന്ന് ശരിയായി അറിയില്ലെന്നാണ് അധികൃതർ പറയുന്നത്. ലെബനനിലെ ചില സ്ഥലങ്ങളിൽ ലാൻഡ്‌ലൈൻ ടെലിഫോണുകളും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്.

തെക്കൻ ലെബനനിൽ വ്യാപകമായും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലുമാണ് ഇന്നലെ ഉച്ചതിരിഞ്ഞ് വാക്കിടോക്കി സ്‌ഫോടനങ്ങൾ ഉണ്ടായത്. എല്ലാം ഹിസ്ബുള്ള കേന്ദ്രങ്ങളാണ്. ബയ്റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനൻ എന്നിങ്ങനെ മൂന്നിടത്ത് സ്‌ഫോടനമുണ്ടായതായാണ് ലെബനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച പേജർ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ സംസ്‌കാരച്ചടങ്ങിനിടയിയും വാക്കിടോക്കി സ്‌ഫോടനമുണ്ടായി.

അഞ്ച് മാസം മുമ്പ് കൊണ്ടുവന്ന വാക്കിടോക്കികളാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച പേജറുകൾക്കൊപ്പം എത്തിച്ചതാണ് വാക്കി ടോക്കികളും. പേജറുകളിൽ സ്‌ഫോടക വസ്തു വച്ച് മെസേജ് അയച്ചാണ് ഇസ്രയേൽ ചാരസംഘടനയായ മോസാദ് സ്‌ഫോടനങ്ങൾ നടത്തിയത്.

അതേസമയം, പേജർ സ്‌ഫോടനങ്ങൾക്ക് പിന്നാലെ ഇസ്രയേലിന്റെ ആയുധപ്പുരയ്ക്ക് നേരെ റോക്കറ്റ് ആക്രണം നടത്തിയെന്ന് ഹിസ്ബുല്ല വെളിപ്പെടുത്തി. സംഭവത്തിൽ ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ലോക കേൾവിദിനാചാരണം: ജില്ലാതല ഉദ്ഘാടനം നടന്നു.

മലപ്പുറം:ലോക കേൾവി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ആരോഗ്യ പ്രവർത്തകർക്കുള്ള പരിശീലനവും മലപ്പുറം ജില്ല ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം,…

7 hours ago

കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണനേട്ടം  തൊഴിലാളികളെ പട്ടിണിക്കിട്ടത്: കെ.സുധാകരന്‍ എംപി

കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭരണനേട്ടം  തൊഴിലാളികളെ പട്ടിണിക്കിട്ടത്: കെ.സുധാകരന്‍ എംപി തിരുവനന്തപുരം: തൊഴിലാളി വര്‍ഗത്തോട് പ്രീതി പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാരിന്റെ…

7 hours ago

ഇടതു ഭരണത്തിൽ പെൻഷൻകാർ നിരാശർ- പെൻഷനേഴ്സ് സംഘ് .

കൊല്ലം : ആനുകൂല്യ നിഷേധത്തിനാൽ പെൻഷൻകാരെ നിരാശരാക്കുന്നതാണ് ഇടതു തുടർ ഭരണമെന്ന് പെൻഷനേഴ്സ് സംഘ് സംസ്ഥാന പ്രസിഡൻ്റ് ബി. ജയപ്രകാശ്.പറഞ്ഞു. …

8 hours ago

ചരിത്രം യഥാർത്ഥത്തിൽ വർത്തമാന കാലത്തിൻ്റെ ഒരു ഊർജ്ജമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ.

കൊല്ലം : ചരിത്രം സംസ്കാരം രാഷ്ട്രീയം" എന്ന പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ ഊർജ്ജം ഇഷ്ടപ്പെടാത്തവരാണ്…

8 hours ago

കേസുകള്‍ ഒതുക്കി ; ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രി സ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപി

ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രിസ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപിപ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ്…

11 hours ago

വനിതാ ദിനത്തോടനുബന്ധിച്ച് 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 6 വരെ നാല് വെബിനാറുകൾ സംഘടിപ്പിക്കുന്നു.

വനിതാ ദിനത്തോടനുബന്ധിച്ച് 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 6 വരെ നാല് വെബിനാറുകൾ സംഘടിപ്പിക്കുന്നു. ജോയിൻ്റ് കൗൺസിലിന്റെ ഔദ്യോഗിക…

13 hours ago