2017 ന് മുൻപ് ഉണ്ടായിരുന്ന പാർവ്വതിയല്ല ഞാനിപ്പോൾ. അന്നത്തെ അറിവ് വച്ച് വല്ലതും പറഞ്ഞിട്ടുണ്ടാവും. ഇന്ന് അങ്ങനെയല്ല നമ്മൾ നിലനിൽക്കുന്ന സമയം വരെ ഒരു പരാജയം ഉണ്ടാവില്ല. നിലനിൽക്കുക ഇവിടെഉണ്ടാവുക ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൻ പ്രശസ്ത നടി പാർവ്വതി തിരുവോത്ത് പറഞ്ഞു.നമ്മൾ മുന്നോട്ടു പോകുന്നത് നമ്മുടെ ഓരോരുത്തരുടേയും വിശ്വാസം നിലനിർത്തി കൊണ്ടുതന്നെയാണ്. നമ്മൾ ചെയ്യുന്നത് എല്ലാവരും മനസ്സിലാക്കണം. ഞങ്ങൾ കുറച്ചു പേർ ഒരു വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്. അത് തന്നെയാണ് എന്തിൻ്റേയും വിജയം. ബാക്കിയെല്ലാം ബോണസാണ്. ഫിലിം വ്യവസായത്തിലുള്ള കൂട്ടായ്മയാണ് ഞങ്ങളുടേത്. മറ്റ് ഫണ്ടിംഗ് ഒന്നുമില്ല. ഒരു ഷോ നടത്തിയിട്ട് ഫണ്ട് സ്വരൂപിക്കലില്ല. സമ്പത്ത് ഉണ്ടാക്കലല്ല. പ്രശ്നങ്ങളിൽ ഇടപെടലാണ്. പലപ്പോഴും സെറ്റിൽ ചെല്ലുമ്പോൾ വിഷയങ്ങൾ ഉണ്ടാകാം. അവിടെ ഇടപെടൽ എല്ലാവരിലും ഉണ്ടാകും. മാധ്യമങ്ങൾ ഇടപെടും വ്യക്തികൾ ഇടപെടും സമൂഹം ഇടപെടും. പക്ഷേ അവസാനം നമ്മൾക്ക് നമ്മൾ മാത്രമാകും. Wcc യുടെ നിലനിൽപ്പ് തന്നെ വലിയൊരു സക്സസ് ആണ്.നടി വ്യക്തമാക്കി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.