Categories: New Delhi

വീണ്ടും നിപ? 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

മലപ്പുറം ജില്ലയിൽ മൂന്ന് മലമ്പനി കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പൊന്നാനിയിൽ ഒരു മലമ്പനി കേസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ പ്രദേശത്ത് ഗൃഹസന്ദർശന സർവ്വേ നടത്തുകയും, രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽവീണ്ടും രണ്ട് മലമ്പനി കേസുകൾ കണ്ടെത്തുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോട് കൂടി പൊന്നാനിയിൽ മൂന്ന് മലമ്പനി കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പൊന്നാനിയിലും പരിസരങ്ങളിലും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നഗരസഭയിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രദേശത്ത് കൊതുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങൾ, കൊതുകു നശീകരണ പ്രവർത്തനങ്ങൾ എന്നിവ നടന്ന് വരുന്നുണ്ട്.
രാത്രി കാലങ്ങളിൽ കൊതുകുവല ഉപയോഗിക്കുവാനും വീടുകളിൽ കൊതുകു നശീകരണ സാമഗ്രികൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കത്തവർക്കും രോഗം ഉണ്ടാകാൻ സാധ്യത ഉണ്ട്. ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്ത പരിശോധയിൽ പങ്കാളിയാവണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
സ്ഥലത്ത് ഉറവിടനശീകരണം, ഫോഗിങ്, സ്പ്രേയിങ്ങ് എന്നീ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവത്തകരെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് മൂന്ന് ആഴ്ച തുടർച്ചയായി രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളിൽ നിന്നും വരുന്നവരും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

എന്താണ് മലമ്പനി:

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെടുന്നു. ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ , പ്ലാസ്മോഡിയം ജനുസ്സിൽ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ മനുഷ്യൻറെ രക്തത്തിൽ പ്രവേശിക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലിസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് രോഗം പരത്തുന്നത്.

രോഗലക്ഷണങ്ങൾ:

വിറയലോട് കൂടിയ പനി, കുളിര്, തലവേദന, മേലുവേദന, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കി കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മസ്തിഷ്കം, കരൾ , വൃക്ക തുടങ്ങിയ അവയവങ്ങളെ പ്രതികൂലമായി ബാധിക്കുകയും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.*

ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.
* വീടിന് പുറത്ത് ഉറങ്ങുന്നത് ഒഴിവാക്കുക.
* കൊതുകുകടി പ്രതിരോധിക്കുന്നതിനുള്ള ലേപനങ്ങൾ പുരട്ടുക.
* ജലസംഭരണികൾ കൊതുക് കടക്കാത്തവിധം അടച്ചു സൂക്ഷിക്കുക.
* തീരപ്രദേശത്ത് കയറ്റി വച്ചിരിക്കുന്ന ബോട്ടുകളിലും വള്ളങ്ങളിലും വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക.
* മലമ്പനി ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രയും മലമ്പനി ബാധിതപ്രദേശങ്ങളിൽ നിന്നും വരുന്നവരും രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കൂട്ടുന്നു.
* ഇത്തരം യാത്രകൾ നടത്തിയവരും ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ളവരും രക്ത പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പു വരുത്തുക.
* ഒരു മാസത്തിനുള്ളിൽ പനി വന്നിട്ടുള്ളവരും രക്ത പരിശോധന നടത്തേണ്ടതാണ്.
* കൊതുക് നശീകരണം, കൊതുകിൻ്റെ ഉറവിട നശീകരണം, എന്നിവ പതിവാക്കുക.
* ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുക.
* രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ശാസ്ത്രീയ ചികിത്സ സ്വീകരിക്കുക.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ഇൻസ്റ്റാം ഗ്രാം ചാറ്റ്പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും

ഇൻസ്റ്റാം ഗ്രാംചാറ്റ് പുറത്ത്, ഒരാൾ മരിച്ചാലും കുഴപ്പമില്ല. അവനെ ഞാൻകൊല്ലും, കേസ് തള്ളിപ്പോകും . കുട്ടികളുടെ നിലപാടുകൾ എങ്ങോട്ടേക്കാണ്. തോളിൽ…

13 minutes ago

ആശമാർ സമരത്തിൽ, നേരിടാൻ സർക്കാർ പുതിയ പദ്ധതിയുമായി വരുന്നു.

തിരുവനന്തപുരം:ആശമാർ സമരത്തിൽ ഉറച്ചു തന്നെ 2000 പേർ സമരത്തിൽ, പങ്കെടുക്കാത്തവരിൽ ഭൂരിഭാഗവും സമരത്തിന് മാനസിക പിന്തുണ. പക്ഷേ സമരത്തിന് പോയാൽ…

2 hours ago

സംസ്ഥാന സെക്രട്ടറിയേറ്റ് പുതുക്കിപ്പണിയും,വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം നടന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സെക്രട്ടറിയേറ്റ് പുതുക്കി പണിയാൻ ആലോചന, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നു. പൊതുഭരണ വകുപ്പു മുതൽ…

3 hours ago

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന…

12 hours ago

കൃഷി വകുപ്പിലെ പീഡന വാർത്ത കെട്ടിച്ചമച്ചതെന്ന് ജോയിൻ്റ് കൗൺസിൽ ‘

ജീവനക്കാരനെതിയുള്ള വാർത്തകൾ അടിസ്ഥാന രഹിതം : ജോയിന്റ് കൗൺസിൽ വയനാട് ജില്ലാ പ്രിൻസിപ്പൽ ക്യഷി ഓഫീസിലെ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമവുമായി…

17 hours ago

കരിമ്പടം

അനസ് സൈനുദ്ധീൻ, തീർത്ഥ ഹരിദേവ്, ജെസ്സൻ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കരിമ്പടം…

17 hours ago