Categories: New Delhi

“90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു”

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഈ ഡ്രൈവ് നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു.

ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതാണ്. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.

കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകള്‍ തുടരുന്നതാണ്.

News Desk

Recent Posts

817.80 കോടി രൂപയുടെ വി ജി എഫ് കരാറിൽ ഒപ്പ് വച്ച് കേരളവും-കേന്ദ്രവും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ നിർണായകമായ രണ്ട് കരാറുകളിൽ സംസ്ഥാനവും കേന്ദ്രവും ഒപ്പ് വച്ചു. മസ്കറ്റ് ഹോട്ടലിൽ വച്ച്…

9 hours ago

ജോയിൻ്റ് കൗൺസിൽ തിരു.നോർത്ത് ജില്ലയെ നയിക്കാൻ സതീഷ് കണ്ടലയും ആർ.എസ് സജീവും.

വർക്കല : ജോയിന്റ് കൗൺസിൽ ദ്വിദിന ജില്ലാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം. വർക്കല വർഷമേഘ ആഡിറ്റോറിയത്തിൽ (വിആർ ബീനാമോൾ നഗർ)…

9 hours ago

സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സി പി ഒ റാങ്ക് ഹോൾഡേഴ്സിന്റെ നിരാഹാര സമരം ഇന്ന് എട്ടാം ദിവസം.…

20 hours ago

വെള്ളാപ്പള്ളി നടേശനിലെ നിലപാടിലെ വ്യതിയാനം മലപ്പുറത്ത് തുടങ്ങി.

ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ സമീപനങ്ങൾ, ഐക്യം, മതേതരത്വം ഇവയൊക്കെ ഭാഷപരമായി നല്ല വാചകങ്ങളാണ്. പൊള്ളുന്നവർക്ക് പൊള്ളുകയും, കേൾക്കുന്നവർക്ക് കൊള്ളുകയും കാണുന്നവർക്ക്…

21 hours ago

ഗവർണർമാരുടെ സ്വേച്ഛാ നടപടിയിൽ സുപ്രീം കോടതിയുടെ ചരിത്രവിധി ഫെഡറലിസം തകർക്കാനുള്ള പദ്ധതികൾക്ക് ശക്തമായ താക്കീത് – സിപിഐ

ന്യൂഡൽഹി:ഗവർണറുടെ ഓഫിസിനെ ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തെ ഇല്ലാതാക്കാനുള്ള ആർഎസ്‌എസ്-ബിജെപി സംഘത്തിൻ്റെ വിശാല പദ്ധതിക്കുള്ള ശക്തമായ താക്കീതാണ് തമിഴ്‌നാട് ഗവർണർക്കെതിരായ സുപ്രീം…

23 hours ago

അമ്മ നിര്‍ബന്ധിച്ച്് പെണ്‍കുട്ടിയെ സുഹൃത്തിനൊപ്പം ഉറങ്ങാന്‍ പറഞ്ഞുവിടുoപതിനൊന്നുകാരിയുടെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം:അമ്മ നിർബന്ധിച്ചു അമ്മയുടെ സുഹൃത്തിനൊപ്പം എന്നെ ഉറക്കാൻ വിടും. പല പ്രാവശ്യം അമ്മയോട് കരഞ്ഞുകൊണ്ട് പറഞ്ഞു. അമ്മ കേട്ടില്ല.മിണ്ടരുത് എന്ന…

23 hours ago