Categories: New Delhi

മാനന്തവാടി MLA ഒ.ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയാകും. വകുപ്പുകൾ ചുരുങ്ങി.

മാനന്തവാടി MLA ഒ.ആർ കേളു പട്ടികജാതി പട്ടികവർഗ്ഗ
ക്ഷേമവകുപ്പ് മന്ത്രിയാകും. കെ.രാധാകൃഷ്ണന്‍
പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട
സാഹചര്യത്തിലാണ് ഒ.ആര്‍.
കേളുവിന് ചുമതല….കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യം എം ബി രാജേഷും കൈകാര്യം ചെയ്യും. സിപിഐ എം സംസ്ഥാന സമിതിയിലാണ് തീരുമാനം.

രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ ഒ ആർ സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍ 2000ല്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് ജനപ്രതിനിധി എന്ന നിലയിലുള്ള തുടക്കം.

പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവ്, തരൂര്‍ എംഎല്‍എ പിപി സുമോദ്, കോങ്ങാട് എംഎല്‍എ ശാന്തകുമാരി തുടങ്ങിയവരും പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പാർട്ടിയിലെ സീനിയർ എന്ന നിലയില്‍ കേളുവിന് മന്ത്രിസ്ഥാനം നല്‍കാൻ തീരുമാനിക്കുകയായിരുന്നു .

ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്. സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമാണ്.കുറിച്യ സമുദായക്കാരനായ ഇദ്ദേഹം പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗവുമാണ്.2005-ലും 2010-ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് 2015-ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ തോല്‍പിച്ച് മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എയായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ശാന്ത. മക്കള്‍: മിഥുന, ഭാവന.

News Desk

Recent Posts

“16 ദുരൂഹ മരണങ്ങൾ അന്വേഷണവുമായി കേന്ദ്രം”

ശ്രീ നഗര്‍: ജമ്മു കശ്മീരിൽ നിന്നും ഞെട്ടിക്കുന്ന സഭവങ്ങളാണ് പുറത്തു വരുന്നത്. ജാഗ്രതയോടെ കേന്ദ്രം. രജൗറിയില്‍ ആറാഴ്ചക്കിടെ 16 പേരുടെ…

6 minutes ago

“19ന് ദേശീയ പാതയില്‍ ഗതാഗത ക്രമീകരണം”

ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…

15 hours ago

“ത്രിദിന ദേശീയ ശിൽപശാല”

കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…

15 hours ago

“മദ്യഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് :കെ സുധാകരന്‍ “

എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…

15 hours ago

“അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ “

സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…

15 hours ago

“സംസ്ഥാന ഗവ. ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവത്തിന് പരിസമാപ്തി”

തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…

15 hours ago