കൊച്ചി: ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിൻ്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’ എസ്.സുർജിത് നിർമ്മിക്കുന്ന ചിത്രം നാളെ റിലീസ് ചെയ്യും.
കുട്ടികള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ബോധവത്ക്കരണ സന്ദേശമുയര്‍ത്തുന്ന ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’ . ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എന്‍ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘അങ്കിളും കുട്ട്യോളും’. സ്നേഹം+ദൈവം=ഗുരു എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ ഇതിവൃത്തം ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനകരമായ സന്ദേശമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നതെന്ന് സംവിധായകന്‍ ജി കെ എന്‍ പിള്ള പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ആദിഷ് പ്രവീണ്‍, ജി കെ എന്‍ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. നന്ദു പൊതുവാള്‍, ശിവാനി സായ, രാജീവ് പാല, എസ്.സുർജിത് ,റെജി ജോസ്, ദിലീപ് നീലീശ്വരം, പ്രണവ് ഉണ്ണി, വിമൽ, പ്രീത, വസുന്ധര, റെയ്ച്ചൽ മാത്യു , ഗ്രേഷ്യ, അഭിനവ് കെ രാജേഷ്, സിജിന്‍ സതീഷ്, ദേവക് ബിനു, പല്ലവി സജിത്ത്, ആന്‍ഡ്രിയ, ദേവക് ബിനു, ആൽഫ്രഡ് റോബിൻ, പാർത്ഥിവ് സന്തോഷ്,
അക്ഷയ് സുഭാഷ്, ആദർശ് ജോഷി, കാശിനാഥ് ശ്രീപതി,
വരുൺ മനോജ്, പല്ലവി സജിത്, ആൻഡ്രിയ എൽദോസ് ,വൈഗ മനോജ്, ഗൗരി നന്ദ,അഷ്റഫ് മല്ലശ്ശേരി, കല്ലമ്പലം വിജയൻ ,ആഗ്നേയ് പ്രകാശ്
തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്.…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…
വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…
മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…