കൊച്ചി. ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ ചിത്രീകരണം കേരളത്തിൽ ആരംഭിച്ചു. എറണാകുളം, വരാപ്പുഴ, കൂനംമാവ്,കണ്ണമാലി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഓസ്ട്രേലിയന്‍ ചലച്ചിത്ര- ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരേയും മലയാള ചലച്ചിത്ര താരങ്ങളെയും ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സിന്റെ രചനയും സംവിധാനവും നിര്‍മാണവും നിർവഹിക്കുന്നത് ജോയ് കെ.മാത്യു ആണ്.
ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍ കങ്കാരു വിഷന്റെയും വേള്‍ഡ് മദര്‍ വിഷന്റേയും സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്. ജോയ് കെ. മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, ലീലാ കൃഷ്ണന്‍, ജോബിഷ്, മാര്‍ഷല്‍, അംബിക മോഹന്‍, പൗളി വത്സന്‍, മോളി കണ്ണമാലി, കുളപ്പുള്ളി ലീല, ടാസ്സോ, അലന എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി വേഷമിടുന്നു.
രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളുമാണ് ഗോസ്റ്റ് പാരഡെയ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
ആദം കെ.അന്തോണി, സാലി മൊയ്ദീൻ (ഛായാഗ്രഹണം),എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം ), ഡോ.രേഖാ റാണി,സഞ്ജു സുകുമാരന്‍ (സംഗീതം),ഗീത് കാര്‍ത്തിക്, ജിജി ജയന്‍, ബാലാജി (കലാ സംവിധാനം), സലിം ബാവ(സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്) ടി.ലാസര്‍ (സൗണ്ട് ഡിസൈനര്‍),എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ.ജെ. മാത്യു കണിയാംപറമ്പിൽ, ഫൈനാൻസ് കണ്ട്രോളർ ജിജോ ജോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലെയര്‍, ജോസ് വരാപ്പുഴ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാധാകൃഷ്ണൻ,യൂണിറ്റ് മദര്‍ലാന്റ് കൊച്ചി, കാമറ – ലെന്‍സ് ( മാർക്ക് 4 മീഡിയ എറണാകുളം) പി. ആർ. സുമേരൻ( പി. ആർ. ഓ.) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്.…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…
വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…
മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…