ക്വിലോണ്‍ ഒഡിസ്സി കരിയര്‍ എക്‌സ്‌പോ സംഘടിപ്പിച്ചു
പുതുതലമുറയുടെ മാനവ വിഭവശേഷി പരമാവധി പ്രയോജനപെടുത്തുന്ന തൊഴില്‍ സാധ്യതകള്‍ തുറന്നു നല്‍കേണ്ടത് നാടിന്റെ വളര്‍ച്ചയ്ക്ക് ഒഴിവാക്കാനാവാത്തതെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ചവറ ഐ ഐ ഐ സി യില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ക്വിലോണ്‍ ഒഡിസ്സി’ കരിയര്‍ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സരാധിഷ്ഠിതമായ കാലത്ത് ഓരോരുത്തരുടെയും കഴിവിന് അനുസൃതമായ തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ആ ലക്ഷ്യത്തിനു വഴി ഒരുക്കാന്‍ ഇത്തരം കരിയര്‍ എക്‌സ്‌പോകള്‍ക്ക് സാധിക്കണം. ഈ അവസരം പൂര്‍ണമായും എല്ലാവരിലേക്കും എത്തുകയും വിനിയോഗിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കണം. സ്വദേശത്തും വിദേശത്തും തൊഴില്‍ അന്വേഷകരായിട്ടുള്ളവര്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ അറിയുന്നതിന് കരിയര്‍ എക്‌സ്‌പോ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ഒരു ആശയം നടപ്പിലാക്കിയ ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു. ഡോ.സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനായി. സെമിനാറുകള്‍ , ക്വിസ് മത്സരം, കരിയര്‍ സ്റ്റാളുകള്‍ എന്നിവ മേളയുടെ ആകര്‍ഷണമായി. കേരള നോളേജ് ഇക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സല്ലന്‍സ്, ഒഡെപെക് , കെ-ഡിസ്‌ക്, ടെക്‌നോപാര്‍ക്, നോര്‍ക്കറൂട്ട്‌സ്, 15 ല്‍ അധികം നൈപുണ്യ വികസന സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ മേളയുടെ ഭാഗമായി. ജില്ലാ ഭരണകൂടവും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്നണ് മേള സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി , ജില്ലാ കലകട്ര്‍ എന്‍.ദേവിദാസ്, സബ് കലക്ടര്‍ നിഷാന്ത് സിഹാര, കേരള നോളേജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സല്ലന്‍സ് സി.ഇ.ഒ ടി.വി.വിനോദ് , കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആര്‍. വിമല്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂഡൽഹി • 3 വർഷത്തിനിടെലഹരിമരുന്നു കേസുകൾ ഏറ്റവു മധികം റിപ്പോർട്ട് ചെയ്യപ്പെട്ടതു ഡൽഹിയിലെന്നു നർകോട്ടിക്സ് 'കൺട്രോൾ ബ്യൂറോയുടെ കണ .188…
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കുടിശികയായ ക്ഷാമബത്തയില്‍ 3 % അനുവദിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും മുന്‍കാല പ്രാബല്യം നല്‍കാത്തത് വഞ്ചനയാണെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ…
തളിപ്പറമ്പ:എസ് ബി ഐ പൂവം ബ്രാഞ്ച് ജീവനക്കാരിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്ത ഭർത്താവിനെ തെളിവെടുപ്പിനു…
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.…
തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന മാധവ മുദ്ര സാഹിത്യ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യകാരൻ എസ്.മഹാദേവൻ തമ്പി അർഹനായി. 25001/- രൂപയും…
*തിരുവിതാംകൂർ ദേവസ്വം ബോർഡ്* മാധവമുദ്ര പുരസ്കാരം : സാഹിത്യകാരൻ എസ്. മഹാദേവൻ തമ്പി യ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന…