കണ്ണൂർ:കലക്ടർ അരുൺ കെ. വിജയൻ അവധിയിലേക്ക്. അരുൺ അവധി അപേക്ഷ നൽകിയതായാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളാണ് അവധി അപേക്ഷ നൽകാൻ കാരണം. നവീന്റെ കുടുംബാംഗങ്ങളുടെ മൊഴി കൂടി എതിരായതോടെയാണ് കലക്ടറുടെ നീക്കം. അതിനിടെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്‌സില്‍ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസമായ ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നും വരുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.പമ്പിന് എട്ടാം തീയതി എൻഒസി അനുവദിച്ചുവെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എഡിഎം എൻഒസി അനുവദിച്ചത് ഒൻപതാം തീയതി വൈകിട്ട് മൂന്ന് മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന വാദത്തിനു ബലം നൽകുന്നു.ഞാൻ ആരെയും ക്ഷണിച്ചിട്ടില്ല എന്ന് മാധ്യമങ്ങളോട് ജില്ലാ കലക്ടർ പറയുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പറഞ്ഞത് കലക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന് . എന്നാൽ ആ വാദം തിരുത്തുന്നതാണ് കലക്ടർ നൽകുന്ന മറുപടി സ്റ്റാഫ് കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത് അവരോട് ചോദിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ജില്ലാ കലക്ടർ അരുൺ കെ വിജയൻ പറഞ്ഞു.
പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട്…
തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച് മെയ് 20ന്…
ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…
മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…