മോഷ്ടിച്ച ബൈക്കുമായി യുവാവിനെ പോലീസ് പിടികൂടി. കരുനാഗപ്പള്ളി ആയണിവേല്‍ക്കുളങ്ങരയില്‍ ചെന്നിറവിളയില്‍ അബ്ദുള്‍ നിസാര്‍ മകന്‍ അന്‍വര്‍ എന്ന് വിളിക്കുന്ന മുഹമ്മദ്(22) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാപോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ്‌ന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം സിറ്റി പരിധിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കരുനാഗപ്പള്ളിയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂം വാഹനം കരുനാഗപ്പള്ളിയില്‍ നിന്ന് തറയില്‍മുക്ക് ഭാഗത്തേക്ക് പോകുന്ന റോഡില്‍ സംശയാസ്പദമായി കണ്ട ബൈക്ക് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മോഷ്ടാവ് പിടിയിലാവുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വാഹനം 12.10.2024 ന് ഇടക്കുളങ്ങര റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും മോഷണം പോയ വാഹനമാണെന്നും കണ്ടെത്തി. കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ സലീം, സിപിഒ അനീഷും കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.വി, എസ്.ഐ ഷമീര്‍ എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത
പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട്…
തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച് മെയ് 20ന്…
ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…
മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…