തിരുവനന്തപുരം . ഫാസിസ്റ്റ് സംഘടനയുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പോലീസ് മേധാവി ഭരണസംവിധാനത്തിന് കളങ്കം എന്ന് കെ. പ്രകാശ് ബാബുഉന്നത പോലീസ് ഉദ്യോഗസ്ഥൻ രഹസ്യ സന്ദർശനം നടത്തിയത് എന്തിനെന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്സന്ദർശന വിവരം പോലീസ് മേധാവിയെയോ ആഭ്യന്തരവകുപ്പിനെയോ രേഖാമൂലം അറിയിക്കേണ്ടതാണ്അതിനു ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണംഇടതുപക്ഷ രാഷ്ട്രീയ നയ സമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുതെന്നും പ്രകാശ് ബാബുപാർട്ടി മുഖപത്രം ആയ ജനയുഗത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
അജ്മലിനെയും ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്.
മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവംപ്രതിയായ അജ്മലിനെയും ശ്രീകുട്ടിയെയും പിൻതുടർന്ന് എത്തിയവർ പിടികൂടിയ ദൃശ്യങ്ങൾ പുറത്ത്വാഹനം തടഞ്ഞ് നിർത്തിയത് പിൻതുടർന്ന് എത്തിയത്ബൈക്കിൽ എത്തിയവർ അജ്മലിനെ മർദ്ദിച്ചുഅജ്മലും ഡോക്ടർ ശ്രീക്കുട്ടിയ്ക്കും തൻ്റെ വീട്ടിലേക്ക് ഓടി കയറിയെന്ന് പ്രദീപ്അജ്മൽ വീടിൻ്റെ പിൻവശത്തൂടെ രക്ഷപ്പെടുകയായിരുന്നുപിൻതുടർന്ന് എത്തിയവർ അക്രമിക്കുമെന്ന് ഭയം ഡോക്ടർ ശ്രീക്കുട്ടി പങ്കുവെച്ചെന്ന് പ്രദീപ്.
പി എസ് രശ്മിയെ അനുസ്മരിച്ചു.
കഴിഞ്ഞ ദിവസം അന്തരിച്ച ജനയുഗം ബ്യൂറോ ചീഫ് പി എസ് രശ്‌മിയെ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. മന്ത്രി ജി ആർ അനിൽ അനുസ്‌മരണ പ്രഭാഷണം നടത്തി.
മാധ്യമപ്രവർത്തനത്തെ സൂക്ഷ്‌മതലത്തിൽ കൈകാര്യം ചെയ്യാൻ രശ്‌മിക്ക് സാധിച്ചിരുന്നതായി മന്ത്രി പറഞ്ഞു. താഴേത്തട്ടിലേക്ക് ഇറങ്ങിവന്നാണ് രശ്‌മി വാർത്തകളെ സമീപിച്ചത്. പെരുമാറ്റത്തിലും സംസാരത്തിലും ലാളിത്യം കാത്തുസൂക്ഷിക്കുകയും സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്‌ത രശ്‌മിയെ പരിചയപ്പെട്ടവർക്കാർക്കും മറക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു, ജില്ലാ സെക്രട്ടറി അനുപമ ജി നായർ, കെ പ്രഭാകരൻ, ദിനേശ് വർമ, നിസാർ മുഹമ്മദ്, എം ബി സന്തോഷ്, റഷീദ് ആനപ്പുറം, സുരേന്ദ്രൻ കുത്തന്നൂർ, മുഹമ്മദ് കാസിം , മഹേഷ് ബാബു എന്നിവർ സംസാരിച്ചു.
ഡോ. ശ്രീക്കുട്ടി വിവാഹമോചിത, സ്ഥിരം മദ്യപാനി; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവു ശേഖരിക്കും.
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി ശാസ്താംകോട്ട പോലീസ് കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ വാങ്ങി അപകടസ്ഥലത്ത് അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. അജ്മലിനെയും ഡോക്ടർ ശ്രീക്കുട്ടിയെയും ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
നരഹത്യക്കുറ്റമാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. കാർ ഓടിച്ചത് അജ്മലാണെങ്കിലും പരുക്കേറ്റ് റോഡിൽ കിടന്ന കുഞ്ഞുമോളുടെ ദേഹത്തൂടെ കാർ കയറ്റി രക്ഷപ്പെടാൻ അജ്മലിനെ പ്രേരിപ്പിച്ചത് ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കേസിൽ അകപ്പെട്ടതോടെ ഡോ. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കോയമ്പത്തൂരിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രീക്കുട്ടി അടുത്തിടെയാണ് കരുനാഗപ്പള്ളിയിൽ ജോലിക്കെത്തിയത്. ഇവിടെ വെച്ചാണ് അജ്മലിനെ പരിചയപ്പെട്ടത്. വിവാഹമോചിതയാണ് ശ്രീക്കുട്ടി. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീക്കുട്ടിയുടെ വാടക വീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസത്കാരം നടക്കാറുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക സുപ്രീംകോടതി ജാമ്യം നൽകി.
ന്യൂ ഡെൽഹി : നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഏഴ് വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
വിചാരണ നീണ്ടു പോകുന്നതിനാൽ ജാമ്യം അനുവദിക്കണം എന്നതായിരുന്നു പൾസർ സുനി യുടെ ആവശ്യം. സാക്ഷികളുടെ വിസ്താരം അനന്തമായി നീണ്ടു പോവുകയാണ് ഈ സാഹചര്യത്തിൽ ആരോഗ്യ പ്രശ്നങ്ങൾ അടക്കം താൻ നേരിടുന്നതായും സുനി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ വിചാരണയുമായി ബന്ധപ്പെട്ട ബൈജു പൗലോസിന്റെ മൊഴി അടക്കമുള്ള വിവരങ്ങൾ കോടതി മുമ്പാകെ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിൽപൾസർ സുനിയുടെ ജാമ്യാപേക്ഷ എതിർത്ത് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്നത് അടക്കമാണ് കേരളം സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു. ജസ്റ്റിസ് അഭയ് എസ് ഓഹ അധ്യക്ഷൻ ആയ ബഞ്ച് കേസ് പരിഗണിച്ചത്.
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക്…
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം…
തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം…
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍…
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…