മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ്പ് നമ്പര്‍: 9446700800
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
സംസ്ഥാനം സമ്പൂര്‍ണ മാലിന്യമുക്ത സംസഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമര്‍പ്പിത മനോഭാവത്തോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കൊല്ലം കോര്‍പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ സ്വച്ഛത ഹി സേവാ 2024 ക്യാമ്പയിന്റെ സംസ്ഥാനതല ലോഞ്ചും മാലിന്യ നിക്ഷേപത്തിന് എതിരെ പരാതി നല്‍കുവാനുള്ള പൊതു വാട്‌സാപ്പ് നമ്പറിന്റെ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കൂടി കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍ വരുത്തുവാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവര്‍ക്ക് എതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കുവാനും 9446700800 എന്ന വാട്‌സാപ്പ് നമ്പര്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാം. പൊതു വാട്‌സാപ്പ് നമ്പര്‍ എന്നത് ഒരു സോഷ്യല്‍ ഓഡിറ്റ് ആയി കൂടി പ്രവര്‍ത്തിക്കും. സംസ്ഥാനതല വാര്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നല്‍കുന്ന രീതിയാണ് പിന്തുടരുക.രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളില്‍ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും അതിനോടൊപ്പം രണ്ടാമതായി കുറ്റക്കാര്‍ക്ക് എതിരെ നടപടികള്‍ സ്വീകരിക്കലുമാണ്.
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് കൊട്ടാരക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജനപങ്കാളിത്തം വര്‍ധിപ്പിച്ചു മാലിന്യമുക്ത കേരളം സൃഷ്ടിക്കുക എന്നതാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ഡെപ്യുട്ടി മേയര്‍ കൊല്ലം മധു,എല്‍.എസ്.ജി.ഡി സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ, കോര്‍പ്പറേഷന്‍ സെക്രട്ടറി ആര്‍.എസ്.അനു , കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . കുരീപ്പുഴ ചണ്ടി ഫാക്ടറി പരിസരത്തു സൂര്യകാന്തി പൂ കൃഷിയുടെ വിത്ത് പാകിയുള്ള ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സ്കന്ദൻ മയിലിന്
ആശ്വാസമായി ജില്ലാ വെറ്ററിനറി കേന്ദ്രം
ആശ്രാമം ശ്രീ നാരായണപുരം ക്ഷേത്രത്തിലെ മയിലിന് കാലൊടിവ്
വലതു കാൽമുട്ട് മുറിച്ചു നീക്കി
ആശ്രാമം ശ്രീ നാരായണപുരം ക്ഷേത്രത്തിലെ ആൺ മയിലിന് കൂട്ടിൽ വീണ് വലതു കാലിന് ഒടിവേറ്റു
മുട്ടിന് താഴ എല്ലുപൊട്ടി വൃണമായി മാറിയതോടെ മയിൽ അവശനിലയിലായി
ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ അറിയച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച മയിലിന് എക്സ്റേ യിലൂടെ ഒടിവുകൾ കണ്ടെത്തി( transverse fracture of tibio tarsal bone)
തുടർന്ന് അനസ്തേഷ്യ നൽകി
ശസ്ത്രക്രിയ നടത്തിവൃണബാധയേറ്റ വലതു കാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി തുന്നലിട്ടുആൻ്റിബയോട്ടിക്കുകളും വേദനസംഹാരികളും നൽകിചീഫ് വെറ്ററിനറി ഓഫീസർഡോ.ഡി. ഷൈൻകുമാർ , വെറ്ററിനറി സർജൻമാരായ
ഡോ .കിരൺ ബാബു
ജിൻസിഅഭിരാമി എന്നിവർ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിആശ്രാമം ശ്രീ നാരായണപുരം ക്ഷേത്രത്തിൽ അതിഥിയായി വന്ന് അമ്പലവാസിയായി മാറിയ സ്കന്ദൻ
മയിലിന്ന്മൂന്നുമാസം പ്രായമുണ്ട്.
പൂവൻപഴവും പാലും അവിലും കടലയുമൊക്കെയാണ്
സ്കന്ദൻ്റെ ആഹാരം
ഭക്തർ നൽകുന്ന മധുരവും സ്കന്ദൻ കഴിക്കുന്നുണ്ട്
രണ്ടാഴ്ചയ്ക്കുള്ളിൽ മുറിവുകൾ ഉണങ്ങും എന്ന് ഡോക്ടർമാർ പറഞ്ഞു
മയിൽ വലുതാകുമ്പോൾ
നടത്തം സുഗമമാക്കാൻ കൃത്രിമക്കാൽഘടിപ്പിക്കുന്ന
ലിംബ് പ്രോസ്തസസിനെക്കുറിച്ചും
((Limb prosthesis) ആലോചിക്കുന്നുണ്ട്
എംപോക്‌സിനെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്.
എംപോക്സ് ബാധക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ അടുത്തിടപഴകുന്നവര്‍ക്കാണ്് എംപോക്സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വായുവിലൂടെ പകരുന്ന രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗവ്യാപനസാധ്യതയുണ്ട്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എംപോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും ലോകമെമ്പാടും ഉ•ൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
ഭരണഭാഷാ പുരോഗതി അവലോകനം ചെയ്തു
ജില്ലയിലെ വിവിധ വകുപ്പുകളിലെ ഓഫീസ് നടപടിക്രമങ്ങളില്‍ മലയാളം ഉപയോഗിക്കുന്നതിന്റെ പുരോഗതി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. സെക്രട്ടേറിയറ്റിലെ ഭരണഭാഷാ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, എ.ഡി.എം. ജി നിര്‍മ്മല്‍ കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ട്ടിഫിക്കറ്റ് പരിശോധന
പുനലൂര്‍ വിദ്യാഭ്യാസ ജില്ലയുടെ അധികാരപരിധിയില്‍പ്പെട്ട കെ ടെറ്റ് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തിയ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് പരിശോധന കാറ്റഗറി ഒന്ന്, രണ്ട് സെപ്തംബര്‍ 24നും കാറ്റഗറി മൂന്ന് സെപ്തംബര്‍ 25, കാറ്റഗറി നാല് സെപ്തംബര്‍ 26 നും പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പരിശോധന നടക്കും. അപേക്ഷ സമയത്ത് സമര്‍പ്പിച്ചിട്ടുള്ള യോഗ്യത രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഹാള്‍ടിക്കറ്റ്, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം.
വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി
നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് എന്നിവര്‍ സംയുക്തമായി ക്ഷീരോല്‍പ്പാദക സഹകരണ സംഘം പള്ളിശേരിക്കലില്‍ വയോജനങ്ങള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് നടത്തി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോകുലം രാകേഷ് അധ്യക്ഷനായി. തദ്ദേശ – രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ , പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇന്ന്
ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 പ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിലേയ്ക്കായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇന്ന് ( സെപ്തംബര്‍ 20) രാവിലെ 10.30 മുതല്‍ പുനലൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഗ്രാമീണ മേഖലയിലുള്ള കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകള്‍ പുനലൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പരിഗണിക്കും. ഫോണ്‍ : 9447077479, 9846392500, 9809477506.
തീയതി നീട്ടി
കണ്ണൂര്‍ സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30 വരെ നീട്ടി.
ക്വട്ടേഷന്‍
പെരിനാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമായ എഫ്.ഡബ്ല്യൂ.സി ചെമ്മക്കാട് ന്റെ ബ്രാണ്ടിംഗ് വര്‍ക്കുകള്‍ (പെയിന്റിംഗ് വര്‍ക്ക്) നടപ്പിലാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി – സെപ്തംബര്‍ 23. ഫോണ്‍- 0474 2548111.
സംരംഭകത്വ വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് സംരംഭകന്‍, സംരംഭക ആകാന്‍ സെപ്തംബര്‍ 24 മുതല്‍ 28 വരെ കളമശ്ശേരി കിഡ് ക്യാമ്പസില്‍ പരിശീലനം സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക്: 0484 2532890, 2550322, 9188922800.
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. ഫോണ്‍: 7994926081.
അഭിമുഖം
കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡില്‍ (പട്ടിക ജാതി വിഭാഗത്തില്‍ നിന്നും) ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: കൊമേഴ്‌സ്/ആര്‍ട്‌സില്‍ യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദവും ഷോര്‍ട്ട് ഹാന്‍ഡ് ആന്റ് ടൈപ്പ് റൈറ്റിങ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കൊമേര്‍ഷ്യല്‍ പ്രാക്ടിസില്‍ രണ്ടുവര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്‌റ് (ഇംഗ്ലീഷ്) ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്തംബര്‍ 26 ന് രാവിലെ 11 ന് ഹാജരാകണം. ഫോണ്‍: 0474-2793714.
ടെന്‍ഡര്‍
മുഖത്തല ഐ.സി.ഡി.എസ്. പ്രോജക്ടിലെ 100 അങ്കണവാടികളിലേക്ക് 2023-24 വര്‍ഷത്തേയ്ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: സെപ്തംബര്‍ 23 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 04742504411.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024 -25 അധ്യയന വര്‍ഷത്തെ പഠന മികവിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ആഫീസ്, ഫോണ്‍: 0474 2799845.
ചുരുക്കപ്പട്ടിക
വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ ( അറബിക്) – യുപിഎസ്( കാറ്റഗറി നം.137/2023) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തി.
പുരയിടലേലം
കിഴക്കേകല്ലട വില്ലേജിലെ 12114 തണ്ടപ്പേരില്‍ ബ്ലോക്ക് നം. 7 ല്‍ സര്‍വ്വെ നം. 24/9 ല്‍ പ്പെട്ട 04.40 ആര്‍സ് നിലം ഒക്‌ടോബര്‍ 28ന് രാവിലെ 11ന് കിഴക്കേ കല്ലട വില്ലേജാഫീസില്‍ ലേലം നടത്തും. വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വില്ലേജാഫീസ്, റവന്യൂ റിക്കവറി തഹസില്‍ദാരുടെ ആഫീസ്. ഫോണ്‍ : 0474 2763736.
അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 26ന് രാവിലെ 10.30 അഭിമുഖം നടത്തും. യോഗ്യത: പ്ലസ്ടു. പ്രായപരിധി: 18-35 ആധാര്‍കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം. ഫോണ്‍: 04742740615, 7012212473.
*താല്‍ക്കാലിക കണ്ടുകെട്ടല്‍; ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി *
ബഡ്‌സ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും വിവിധ പദ്ധതിയുടെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതിന് കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, ഫ്യൂച്ചര്‍ ട്രേഡ് ലിങ്കസ്, ടോള്‍ ഡീല്‍ വെഞ്ചേഴ്‌സ് എല്‍.എല്‍.പി, giveNtake.world ( പ്രശാന്ത് പനച്ചിക്കല്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ്), rONE INFO TRADE PRIVATE LIMITED, ധനവ്യവസായ, തൃശൂര്‍ എന്നീ സ്ഥാപനങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാതലമേധാവിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് കൂടിയ ജില്ലാകലക്ടര്‍ .
കായംകുളം: ദേശീയപാതയിൽ കായംകുളം കൊറ്റുകുളങ്ങരയിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം സംഭവിച്ചതിനാൽ അപകടം സംഭവിച്ച ടാങ്കറിൽ നിന്നും മറ്റൊരു ടാങ്കറിലേക്ക്…
കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ ഒരിടത്തു അഷ്ടവൈദ്യന്മാരുടെ ചികിത്സാ നൈപുണ്യത്തെ കുറിച്ച് പറയുന്നുണ്ട്. ഒരാൾ അഷ്ടാംഗഹൃദയം വ്യാഖ്യാനത്തിൽ കേമൻ. മറ്റൊരാൾ രോഗം…
തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഫലം പ്രഖ്യാപിച്ചു. ആറ്റിങ്ങൽ സ്വദേശി സ്‌നേഹ എസ്.നായര്‍ക്കാണ് ഒന്നാം…
പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണ്. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍…
മലപ്പുറം: അരീക്കോട് നടുക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. ചൂഷണം ചെയ്തത് നാട്ടുകാരും…
തിരുവനന്തപുരം: ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുമെന്നും കാര്യങ്ങൾ പറയുമെന്നും അദ്ദേഹത്തിൻ്റെ FB യിൽ കുറിച്ചു. യു.ഡി എഫ് മായി സഹകരിക്കുമെന്ന്…