Categories: New Delhi

ട്രഷറി ഇടപാടുകാർക്ക് ഇരുട്ടടി ആയി സോഫ്റ്റ് വെയർ പരിഷ്കരണം .

തിരുവനന്തപുരം: എസ്ബി അക്കൗണ്ടിൻ്റെ  ട്രഷറി ചെക്ക് ഇഷ്യൂ ചെയ്യുന്നതിന് ഉപയോഗിക്കാതെ പോയ ചെക്കുകൾ മുഴുവൻ ഇല്ലാതാക്കണം എന്ന നിബന്ധന ഇടപാടുകാർക്ക് ബുദ്ധിമുട്ടാവുന്നു. നിലവിൽ ഉപയോഗിച്ച് വന്ന ചെക്കുകൾ തീർന്ന് പുതിയ ചെക്ക് ലീഫിന്അപേക്ഷ നൽകിയവരോടാണ് 2010 മുതൽ ഇടപാടുകാർക്ക് നൽകിയിട്ടും ഉപയോഗിക്കാതെ പോയ ചെക്കുകൾ ക്യാൻസൽ ചെയ്യാൻ   അപേക്ഷ വേണമെന്ന് നിർബന്ധിക്കുന്നത്. ഇങ്ങനെ ചെക്ക് വാങ്ങിയതായി പലർക്കും അറിവില്ല. സോഫ്റ്റ്‌വെയറിൽ വരുത്തിയ മാറ്റം കാരണം 3 ചെക്കിൽ കൂടുതൽ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടിന് പുതിയ ചെക്ക് ഇഷ്യൂ ചെയ്യാൻ കഴിയില്ല.

ട്രഷറിയിൽ നിന്നും എഴുതി നൽകുന്ന ചെക്ക് നമ്പർ മുഴുവൻ ക്യാൻസൽ ചെയ്യാനാണ് അപേക്ഷ എഴുതി വാങ്ങുന്നത്. ഉത്തരവോ അറിയിപ്പോ ഇല്ലാതെ റ്റി.എസ് ബി അപേക്ഷയിൽ വന്ന  മാറ്റത്തിന്റെ പേരിൽ ഇങ്ങനെ ചെയ്യുന്നത് . കരാർ ഇടപാടുകളുമായി ബന്ധപ്പെട്ട പോസ്റ്റ് ഡേറ്റ് ചെക്ക് നൽകിയവർ  കോടതിയിൽചെക്ക് കേസ് നിലവിൽ ഉളളവർ തെളിവ് ആയി നൽകിയ ചെക്ക് എന്നിവ ക്യാൻസൽ ചെയ്യാൻ അപേക്ഷക്ക് നിർബന്ധിക്കുന്നത് പ്രശ്നം സങ്കീർണ്ണമാക്കും.. ബാങ്കിംഗ് നിയമത്തിന് എതിരായ നിബന്ധന  ട്രഷറി അധികൃതർ ഇടപാട് കാരിൽ അടിച്ചേൽപ്പിക്കുന്നത്. കഴക്കൂട്ടം ട്രഷറി തട്ടിപ്പിന്  ശേഷം  സോഫ്റ്റ്‌വെയർ മാറ്റത്തിന്റെ പേരിൽ ഇത്തരം നിബന്ധനകൾ വരുന്നത്. ട്രഷറി ജീവനക്കാർ നടത്തുന്ന തട്ടിപ്പിനൂം ക്രമക്കേടുകൾക്കും ഇടപാടുകാരെ കഷ്ടപെടുത്തുന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്..

News Desk

Recent Posts

“സിപിഎം സംസ്ഥാന സമിതിയിലേക്ക് 89പേര്‍, 17 പുതുമുഖങ്ങൾ “

കൊല്ലം: മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കഴിഞ്ഞ് 'വിവിധ റിപ്പോൾട്ടുകൾ പ്രമേയങ്ങൾ അവതരിപ്പിച്ചു പാസാക്കിയ ശേഷം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക്. 17 പുതുമുഖങ്ങളെ…

5 hours ago

വ്യക്തിയല്ല സംഘടന ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഹമ്മദ് റിയാസിൻ്റെ തുറന്നു പറച്ചിൽ.

കോൺഗ്രസ് കേരളത്തിൻ ഇപ്പോൾ ഭരണം നടത്തിയിരുന്നെങ്കിൽ കേരളം വർഗ്ഗീയ കലാപഭൂമിയാക്കാൻ ബി.ജെ പിക്ക് എളുപ്പമായേനെ, ബി.ജെ പിക്ക് മതനിരപേക്ഷമനസ്സുള്ളവരുടെ മനസ്സ്…

9 hours ago

ജില്ലകൾ തിരിച്ച് പറഞ്ഞു വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാവില്ല, സി.പി ഐ (എം) സംസ്ഥാന സെക്രട്ടറി.

കൊല്ലം : ഒരു ജില്ലയുടെ പേര്  പറഞ്ഞു അധികം വിമർശനം വേണ്ടെന്ന താക്കീതുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.…

10 hours ago

ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും

കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ…

19 hours ago

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും: മന്ത്രി കെ.രാജന്‍.

മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.…

20 hours ago

സാമൂഹിക-ക്ഷേമ മേഖലയിൽ നീതി ബോധത്തോടെ പ്രവർത്തിക്കാൻ പിന്തുണ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു -…

20 hours ago