കൊൽക്കത്ത കുറച്ചു ദിവസമായി ഉറങ്ങുന്നില്ല. കൊൽക്കത്തയിലെ ആർജി കർസർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം പൈശാചികമായ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധം. ഇന്നലെ ഫുട്ബോൾ ക്ലബുകളുടെ മൽസരം പോലും മാറ്റി വച്ച് അവരും രംഗത്ത് ഇറങ്ങി. രാജ്യം മുഴുവൻ ഈ വേദന പ്രക്ഷോഭമായി അലയടിക്കുന്നു.ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പൊതുജനങ്ങളുമെല്ലാം ഒറ്റക്കെട്ടായി പ്രതിഷേധത്തിലുണ്ട്. ശനിയാഴ്ച ഡോക്ടർമാരുടെ പണിമുടക്കിൽ രാജ്യത്തെ ആരോഗ്യമേഖല സ്തംഭിച്ചു. പൊലീസിലെ സിവിക് വളന്റിയർമാർ ഏറെയും മമതയുടെ പാർടിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ്. കൊൽക്കത്തയിൽ 37,000 പൊലീസുകാരിൽ ഏതാണ്ട് 7200 സിവിക് വളന്റിയർമാരുണ്ട്. സംഭവം പുറത്തുവന്നയുടനെ പ്രതിഷേധം അടിച്ചമർത്താനായിരുന്നു പൊലീസിന്റെ നീക്കം. ഒപ്പം തൃണമൂലുകാർ വ്യാപകമായ അക്രമവും അഴിച്ചുവിട്ടു. ആശുപത്രിയിൽ കയറി ഡോക്ടർമാരെയടക്കം മർദിച്ചു. കിടക്കകളും മെഡിക്കൽ ഉപകരണങ്ങളുമെല്ലാം നശിപ്പിച്ചു. ആഗസ്ത് ഒമ്പതിന് വാർത്താസമ്മേളനം നടത്തിയ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സന്ദീപ് കുമാർ ഘോഷ് കൊല്ലപ്പെട്ട യുവതിയുടെ പേര് വെളിപ്പെടുത്തുകയും സെമിനാർ ഹാളിൽ പോയതിനെ കുറ്റപ്പെടുത്തുകയുമാണ് ഉണ്ടായത്. ബലാത്സംഗക്കൊലയ്‌ക്കെതിരെ പ്രിൻസിപ്പലോ മറ്റ് അധികൃതരോ പൊലീസിൽ പരാതി നൽകിയുമില്ല. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഘോഷ് രാജിവച്ചെങ്കിലും മണിക്കൂറുകൾക്കകം ഇയാളെ മറ്റൊരു മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി സർക്കാർ നിയമിച്ചു. ഹൈക്കോടതി അത് തടഞ്ഞു.മകൾക്ക് സുഖമില്ലെന്നും പിന്നീട് മരിച്ചെന്നും സംഭവദിവസം രാവിലെ ആശുപത്രിയിൽനിന്ന് അറിയിച്ചതിനെത്തുടർന്ന് ഓടിയെത്തിയ അച്ഛനമ്മമാരെ ഏറെ വൈകിയാണ് മൃതദേഹം കാണിച്ചത്. വൈകിട്ടോടെ പുറത്തുവന്ന ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് അതിക്രൂരമായ ബലാത്സംഗക്കൊലയാണ് നടന്നതെന്ന് വെളിപ്പെട്ടത്. ഇനിയും ഒരു നടപടി സ്വീകരിക്കാതിരുന്നാൽ ഇത് ആവർത്തിക്കപ്പെടും.
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ…
ശബരിമല:അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ്…
പത്തനംതിട്ട: പോക്സോ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണിൽ നിന്ന്. ഫോൺ പോലീസ് പിടിച്ചെടുത്തു.…