കൊല്ലം ജില്ലയില്‍ അഞ്ച് യുവാക്കള്‍ കഞ്ചാവുമായി പോലീസിന്‍റെ പിടിയില്‍. 30 കിലോ കഞ്ചാവുമായാണ് യുവാക്കള്‍ പോലീസിന്‍റെ പിടിയിലായത്. നീണ്ടകര, അനീഷ് ഭവനത്തില്‍ കുഞ്ഞുമോന്‍ മകന്‍ കുമാര്‍ (28), ചവറ, മുകുന്ദപുരം, തുരുത്തിയില്‍, രാജന്‍ മകന്‍ ഷൈബുരാജ് (35), ചവറ, തോട്ടിന്‍ വടക്ക്, വിഷ്ണു ഭവനില്‍ മുരുകന്‍ മകന്‍ വിഷ്ണു (26), ചവറ, വൈങ്ങോലില്‍ തറവാട്ടില്‍, ഷാജിമോന്‍ മകന്‍ ജീവന്‍ഷാ (29), ചവറ, പډന, കാവയ്യത്ത് തെക്കതില്‍, പ്രസാദ് മകന്‍ പ്രമോദ് (32) എന്നിവരാണ് സിറ്റി ഡാന്‍സാഫ് സംഘവും ഓച്ചിറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ ഓച്ചിറ സ്കൈ ലാബ് ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ സഞ്ചരിച്ച് വന്നിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 30 കിലോ ഗ്രാം കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തത്. കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വിതരണത്തിനായി ഒഡീഷയില്‍ നിന്നും കടത്തിക്കൊണ്ട് വന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ആഡംബര ജീവിതം നയിക്കുന്നതിനായി ഒഡീഷയില്‍ നിന്നും സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തില്‍ കഞ്ചാവും മറ്റും എത്തിച്ച് ജില്ലയില്‍ വിതരണം നടത്തിവരികയായിരുന്നു ഇവര്‍. പ്രതികള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ അജേഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ തോമസ്, സുനില്‍, സന്തോഷ് എസ്.സി.പി.ഒ മാരായ ശ്രീജിത്ത്, രാജേഷ് എന്നിവര്‍ക്കൊപ്പം എസ്സ്.ഐ കണ്ണന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ചെന്നൈ:രാമേശ്വരത്ത് റയിൽവേ പാലം ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്താനിരിക്കെയാണ് മിന്നാരം മറച്ചത്.ജില്ല പൊലീസ് അധികൃതരാണ് പള്ളി മിനാരം ടാർപ്പോളിൻ ഉപയോഗിച്ച് മറച്ചത്.…
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍…
വഖഫ് ഭേദഗതി ഷാഫി പറമ്പിലും പ്രിയങ്ക ഗാന്ധിയും എവിടെയെന്ന് സമസ്ത നേതാവിൻ്റെ വിമർശനം. കോൺഗ്രസ് വിപ്പ് പോലും പാലിക്കാത്ത പ്രിയങ്ക…
മലപ്പുറം:ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യ മേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി…
വക്കഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
കടയ്ക്കൽ: നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്നു ആരോപിച്ചു ചാണപ്പാറ സൻമാർ : ഗദായിനി സ്വാശ്രയ സംഘത്തി നെതിരെ പരാതിയുമായി ഇടപാ…