Categories: New Delhi

കണ്ണൂർ റവന്യൂ ജില്ലാ കലോത്സവം 19 മുതൽ 23 വരെ പയ്യന്നൂരിൽ.

കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 19 മുതൽ 23 വരെ പയ്യന്നൂരിൽ നടക്കും. നവംബർ 19 ന് വൈകുന്നേരം നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും.
നവംബർ 18ന് രാവിലെ 11 മുതൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ആദ്യദിവസം തന്നെ വേദികൾ ഉണരും. 16 വേദികളിലായി 319 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15 ഉപജില്ലകളിലെ 10,695 കുട്ടികൾ മാറ്റുരയ്ക്കും. രചനാ മത്സരങ്ങൾ ഒന്നാം ദിവസം സമാപിക്കും. 249 ജനറൽ ഇനങ്ങളുണ്ടാവും. സംസ്‌കൃതം കലോത്സവത്തിന് 38 ഇനങ്ങളും അറബിക് കലോത്സവത്തിൽ 32 ഇനങ്ങളും ഉണ്ടാകും.

യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് ഓവറോൾ റോളിങ് ട്രോഫി നല്കും. ഓവറോൾ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ്ങ് ട്രോഫി നൽകും. സംസ്‌കൃതം, അറബിക് കലോത്സവത്തിൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന ഉപജില്ലകൾക്ക് റോളിങ് ട്രോഫി നൽകും. എല്ലാ വിഭാഗത്തിലെയും പോയിന്റ് കണക്കിലെടുത്ത് ഏറ്റവും കൂടുതൽ പോയിന്റുള്ള സ്‌കൂളിന് റോളിങ് ട്രോഫി ലഭിക്കും.
23 ന് വൈകീട്ട് സമാപന സമ്മേളനം നിയമസഭാ സ്പീക്കർ അഡ്വ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനാകും

News Desk

Recent Posts

കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ…

10 hours ago

കാനറ ബാങ്കിലെ കൺകറൻ്റ് ഓഡിറ്റർ സുധാകരൻ വിജിലൻസ് പിടിയിൽ.

ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്”-ന്റെ ഭാഗമായി എറണാകുളം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറണ്ട് ഓഡിറ്ററുടെ…

11 hours ago

ജാതിക്കാറ്റ് വിശിയടിക്കുന്ന കേരളം.

കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…

1 day ago

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo,ഹിന്ദുക്കളെ സംരക്ഷിക്കാന്‍ മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് .

പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…

1 day ago

കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസർ വി.ശശിധരൻ നായർ (81) നിര്യാതനായി.

തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.

1 day ago