കർഷകർ, കാർഷിക സംരംഭകർ, കാർഷിക സ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ (FPO), സ്വയം സഹായ സംഘങ്ങൾ, ഇതര സഹകരണ സംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിൽ 2 കോടി രൂപ വരെ കേരള ബാങ്കിൽ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ അനുവദിക്കുന്നു.
കർഷകരുടെ തൊഴിലവസരവും വരുമാനവും വർദ്ധിപ്പിക്കുന്നതിനായുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നുള്ള 3% പലിശ ഇളവോടെ 6% പലിശയ്ക്കാണ് കർഷകർക്ക് കേരള ബാങ്ക് AIF വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് മാത്രം അനുവദിച്ചിരുന്ന AIF വായ്പയാണ് വ്യക്തികൾക്കും ഇതര സഹകരണ സംഘങ്ങൾക്കും നൽകാൻ തീരുമാനമായത്. ഒരു യൂണിറ്റിന് പദ്ധതി തുകയുടെ 90% അല്ലെങ്കിൽ 2 കോടി രൂപ വരെയാണ് AIF വായ്പ അനുവദിക്കുന്നത്. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് വായ്പ പ്രയോജനപ്പെടുത്താം.
കൂടാതെ കർഷകർക്കായുള്ള ഹ്രസ്വകാല, ദീർഘകാല കാർഷിക വായ്പകളും കുറഞ്ഞ പലിശ നിരക്കിൽ കേരള ബാങ്ക് വഴി അനുവദിക്കുന്നു. ക്ഷീരകർഷകർക്ക് 2 ലക്ഷം രൂപ വരെ അനുവദിക്കുന്ന ക്ഷീരമിത്ര വായ്പയും കരിമീൻ, കാളാഞ്ചി, കൂടുമത്സ്യകൃഷി, ചെമ്മീൻ, വനാമി കർഷകർക്കുള്ള പ്രവർത്തന മൂലധന വായ്പയും ദീർഘകാല വായ്പയും കുറഞ്ഞ പലിശ നിരക്കിൽ സർക്കാർ സബ്സിഡിയോടെ ലഭ്യമാണ്. ശീതീകരണ സൗകര്യത്തോടുകൂടിയ മത്സ്യ വില്പന വാഹനത്തിനും വായ്പ അനുവദിക്കുന്നു.
2025-26 ൽ ബാങ്കിന്റെ മൊത്തം വായ്പയുടെ മൂന്നിലൊന്ന് കാർഷിക മേഖലയ്ക്ക് ഉറപ്പാക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം കാർഷിക മേഖലയിൽ മാത്രം 99,200 പുതിയ വായ്പകളാണ് ബാങ്ക് വിതരണം ചെയ്തത്.
അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി (AIF) ഉപയോഗിച്ച് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് വിവിധ പ്രോജക്ടുകൾക്കായി രാജ്യത്ത് ഏറ്റവും കൂടുതൽ വായ്പ വിതരണം ചെയ്തത് കേരള ബാങ്കിലൂടെയാണ്.
Bablu J S, Principal PRO, Kerala Bank
Ph: 8921987362
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…
ക്ഷീര വികസന വകുപ്പിന്റെ കണ്ടിജന്റ് ഫണ്ട് ചെലവഴിക്കാതെ തിരിച്ചടച്ചു : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം (നെയ്യാറ്റിൻകര) :…
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.…
കൊല്ലം നഗര പരിധിയിൽ പോലീസ് നടത്തിയ ലഹരി മരുന്ന് വേട്ടയിൽ 28.153 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കൊല്ലം ഈസ്റ്റ്…
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിൽ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം.ഇതുവരെ കിഴിവ് ഈടാക്കാത്ത പാടശേഖരങ്ങളിൽ നിന്ന് പോലും ഈർപ്പത്തിൻ്റെ…