തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി.
തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൂവാർ വരെയും കൊല്ലത്ത് ആലപ്പാട് മുതൽ ഇടവ വരെയും ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം FH മുതൽ മറുവക്കാട് വരെയും തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയും മലപ്പുറത്ത് കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ, കോഴിക്കോട് ചോമ്പാല FH മുതൽ രാമനാട്ടുകര വരെയും കണ്ണൂരിൽ വളപട്ടണം മുതൽ ന്യൂ മാഹി വരെയും കാസറഗോഡ് ജില്ലയിൽ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും പ്രത്യാക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്,
കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്.
CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച, ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം…
കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്. കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലുമാണ് പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും…
തളിപ്പറമ്പ:പറശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന.തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിൽ പ്രിൻസിപ്പൽ…
നെടുമുടി. ഓർമയായത് നാഗ സ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഗായിക രാധാ മോഹനൻ (62). ചേന്നങ്കരി പുതുപ്പറമ്പ് വീട്ടിൽ…
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ…
കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം മരുമകന് വീട് കത്തിച്ചു. പാചകവാതക സിലിണ്ടര്‍ തുറന്നു…