Categories: New Delhi

ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിച്ച് മൊട്ട ഗ്ലോബൽ.

എടത്വ: ചുരുങ്ങിയ സമയം കൊണ്ട് ലോക ശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ’ സമാപനം 20ന് വൈകിട്ട് 4.30ന് കോഴിക്കോട്ട് അറബി കടലിന്റെ തീരത്ത് നടക്കും.

കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് 700 അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’.എടത്വ കെഎസ്ആർടിസി ഡിപ്പോയിലെ നെയ്യാറ്റിന്‍കര സ്വദേശിയായ കണ്ടക്ടർ യു.ആദർശ് ആണ് 700-ാം മത് അംഗം.കഴിഞ്ഞ ദിവസം ആണ് ഈ കൂട്ടായ്മയില്‍ യു. ആദർശ് അംഗമായത്.

പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി ആഗോള അധ്യക്ഷന്‍ സജീഷ് കുട്ടനെല്ലൂർ പറഞ്ഞു.മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.

ചില ആഴ്ചകൾക്ക് മുമ്പ് തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം മൊട്ടകൾ സംഗമിച്ചു. കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ നഗരത്തിൽ പുലി കളിയിൽ ചുവട് വെച്ചത് ജനലക്ഷങ്ങളുടെ ഹൃദയം കവർന്നു.ഇതിനോടകം വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പല ഇടങ്ങളിലും അംഗങ്ങൾ ഒരുമിച്ച് യോഗങ്ങൾ നടത്തി.ഗാന്ധി ജയന്തി ദിനത്തിൽ ആണ് ‘സ്റ്റോപ്പ് ബോഡി ഷെയിം ക്യാമ്പയിൻ’ തുടക്കം കുറിച്ചത്.

ഇപ്പോൾ 20 രാജ്യങ്ങളിൽ അംഗങ്ങളുള്ള അപൂര്‍വങ്ങളിൽ അപൂര്‍വമായ ഈ കൂട്ടായ്മ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ലോക റിക്കോർഡിനായി പരിഗണനയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തതായി യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി കൂടിയായ ഡോ.ജോൺസൺ വി ഇടിക്കുള അറിയിച്ചു.

News Desk

Recent Posts

അക്രമികളെ അറസ്റ്റ് ചെയ്യണം-സെറ്റോ…

തിരുവനന്തപുരം: ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ്…

3 hours ago

പെൻഷൻകാരുടെ സെക്രട്ടറിയേറ്റ് മാർച്ച് ആയിരങ്ങൾ പങ്കെടുത്തു.

തിരുവനന്തപുരം: പെൻഷൻകാരുടെ ക്ഷാമാശ്വാസ പെൻഷൻ പരിഷ്ക്കരണ കുടിശികകൾ അനുവദിക്കുക, മെഡിസെപ്പ് പദ്ധതി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിനെ ഏൽപ്പിക്കുക, പെൻഷൻ പരിഷ്കരണം…

10 hours ago

തദ്ദേശ സ്വയം ഭരണ വകുപ്പ് ജീവനക്കാർ ജനുവരി 22ന് പണിമുടക്കുന്നു: കെ.എൽ.ഇ.എഫ്.

തിരുവനന്തപുരം:വിരമിക്കുന്ന എല്ലാ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കുന്നതിനുംസിവിൽ സർവ്വീസിന്റെസംരരക്ഷണത്തിനുമായി സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22ന് നടത്തുന്ന പണിമുടക്കിൽ കേരളത്തിലെ…

11 hours ago

“​ഷാരോൺ കൊലക്കേസ്:ഗ്രീഷ്മയ്ക്ക് വധശിക്ഷ”

തിരുവനന്തപുരം: കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ.പി.ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയെന്ന കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക്…

14 hours ago

“വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്ക്”

വിതുര: തലത്തുത്തക്കാവിൽ കാട്ടാനയുടെ ആക്രമണം. റബര്‍ ടാപ്പിംങ് തൊഴിലാളി ശിവാനന്ദൻ കാണി (46) യെയാണ് ആക്രമിച്ചത്. പരുക്കേറ്റയാളെ വിതുര താലൂക്ക്…

14 hours ago

“എലപ്പുള്ളിയിൽ മദ്യനിർമ്മാണശാല:ഇന്ന് വ്യാപക പ്രതിഷേധം”

പാലക്കാട്: എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ഇന്ന് വ്യാപക പ്രതിഷേധ പരിപാടികൾ. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റി…

14 hours ago