Categories: New Delhi

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കണം.

കായംകുളം..യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ
വീടുകളിൽ അക്രമം കാട്ടിയ പോലീസിനെതിരെ
നിയമ നടപടി സ്വീകരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പ്രസ്താവിച്ചു
കായംകുളത്തെ ദേശീയപാതയിൽ ഉയരപ്പാത എന്നആവശ്യം നേടിയെടുക്കുവാൻഏതറ്റം വരെയും പോകുമെന്നുംദേശീയപാത അതോറിറ്റിയുടെയുംകരാർ കമ്പനിയുടെയും
രാഷ്ട്രീയത്തിനും അഹങ്കാരത്തിനുംമുന്നിൽ മുട്ടുമടക്കില്ലെന്നും
എംപി പറഞ്ഞു.കായംകുളത്തെ രണ്ടായി വെട്ടി മുറിക്കാൻ അനുവദിക്കില്ല കരാർകമ്പനിയുടെ ഏജൻ്റായികായംകുളത്തെ പോലീസിലെ ചില ഉദ്യോഗസ്ഥന്മാർപ്രവർത്തിക്കുന്നതായുംഅവരാണ് രാത്രിയുടെ
അന്ത്യയാമങ്ങളിൽയൂത്ത് കോൺഗ്രസുകാരുടെ വീടുകളിൽ കയറി അക്രമംകാട്ടിയതെന്നുംഎം.പി. കുറ്റപ്പെടുത്തി
കായംകുളത്തെ രണ്ടായി വെട്ടി മുറിക്കുവാനുളളനീക്കത്തിനെതിരെയുള്ള സമരത്തിൽ തന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . പോലീസിൻ്റെ അഴിഞ്ഞാട്ടം മുഖ്യമന്ത്രിയുടെ അറിവോടയാണോയെന്ന് വ്യക്തമാക്കണം . പോലീസ് അക്രമക്കിനെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മി കികൾ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം നോർത്ത് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് ബി.ബാബുപ്രസാദ് കെ.പി.സി.സി ജനറൽ സെകട്ടിമാരായ കെ.പി.ശ്രീകുമാർ, മരിയാപുരം ശ്രീകുമാർ, രാഷ്ട്രീയ കാര്യസമിതിയംഗം ജോൺസൺ എബ്രഹാം, സൗത്ത് ബ്ലോക്ക് പ്രസിഡൻ്റ് ചിറപ്പുറത്ത് മുരളി, കെ.പി.സി.സി സെക്രട്ടറിമാരായ എൻ. രവി, ഇ. സമീർ, കറ്റാനം ഷാജി, എ.ത്രിവിക്രമൻതമ്പി, യു. മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് എം.പി. പ്രവീൺ ഡി.സി.സി ഭാരവാഹികളായ എ.ജെ. ഷാജഹാൻ, എ.പി.ഷാജഹാൻ, എസ്. രാജേന്ദ്രൻ, ശ്രീജിത് പത്തിയൂർ, അവിനാശ്ഗംഗൻ ,രാജൻ ചെങ്കിളിൽ, ജോൺ കെ. മാത്യൂ, സി.എ. സാദിഖ്, എം.വിജയമോഹൻ,എ.എം. കബീർ, ജി.ബൈജു,ബിധു രാഘവൻ, അരിതാബാബു, അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

News Desk

Recent Posts

ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകും

കണ്ണൂർ:ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം നൽകുംആറളം ഫാമിൽ പട്ടികവർഗ…

7 hours ago

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണും: മന്ത്രി കെ.രാജന്‍.

മലപ്പുറം:ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജന്‍.…

7 hours ago

സാമൂഹിക-ക്ഷേമ മേഖലയിൽ നീതി ബോധത്തോടെ പ്രവർത്തിക്കാൻ പിന്തുണ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു -…

7 hours ago

‘ഒക്കായി ഒത്തുകൂടുഞ്ചേരു’ ആറളം ട്രൈബൽ ഫെസ്റ്റിന് തുടക്കമായി.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി വനിതാ ദിനത്തോടനുബന്ധിച്ച് പട്ടികവർഗ അയൽക്കൂട്ടങ്ങളുടെ ഒത്തുചേരൽ ആറളം…

7 hours ago

ചീക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ത്രി നാടിന് സമര്‍പ്പിച്ചു.

സംസ്ഥാനത്ത് വളരെ വേഗത്തില്‍ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും പദ്ധതി ആരംഭിച്ച് ഒന്നര വര്‍ഷത്തിനകം സംസ്ഥാനത്തൊട്ടാകെ 6.16 ലക്ഷം…

8 hours ago

ചാലിയാര്‍ പഞ്ചായത്തില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പില്‍ 814 ആധികാരിക രേഖകള്‍ ലഭ്യമാക്കി.

 മലപ്പുറം ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആധികാരിക രേഖകള്‍ ലഭ്യമാക്കുന്നതിന് ആരംഭിച്ച എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍…

8 hours ago