രാജ്യത്തിൻ്റെ അഖണ്ഡത കാത്തു സംരക്ഷിക്കുകയും സമത്വവും സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന് സ്വാതന്ത്ര്യദിനം പ്രേരകമാകണമെന്ന് നവകേരളം കൾചറൽ ഫോറം സംസ്ഥാന പ്രസിഡൻ്റ് എം.ഖുത്തുബ് അഭിപ്രായപ്പെട്ടു. 78 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻ്റെ മഹിത പാരമ്പര്യമായ ഒരുമയുടേയും സ്നേഹത്തിൻ്റേയും സഹിഷ്ണുതയുടെയും ഉത്തമോദാഹരണമാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആദ്യാവസാനം പങ്കാളികളായ ജനകീയ കൂട്ടായ്മ തെളിയിച്ചത്. ഇത്തരം മഹനീയവും മാനവികവുമായ ബഹുസ്വര സമീപനം സ്വീകരിക്കുമെന്ന പ്രതിജ്ഞ സ്വാതന്ത്ര്യദിനത്തിൽ നാം ഏറ്റെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കുമായി മൗന പ്രാർത്ഥന നടത്തി.
നവകേരളം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് അഡ്വ. മുബാറക്ക് റാവുത്തർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയുമായ വടശ്ശേരിക്കോണം പ്രസന്നൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ചലച്ചിത്ര സീരിയൽ നടൻ ഞെക്കാട് രാജ്, സാഹിത്യകാരൻ എം ടി വിശ്വതിലകൻ, ചിത്രകാരൻ പ്രകാശ് ഞെക്കാട്, കവി പ്രസേന സിന്ധു, സംഘമിത്ര സംസ്ഥാന കൺവീനർ വള്ളക്കടവ് സുബൈർ, കൾച്ചറൽ ഫോറം ഓർഗനൈസിങ് സെക്രട്ടറി വർക്കല മോഹൻദാസ്, സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
മുംബൈ- താനൂർ : താനൂരിൽ നിന്നും കാണാതായ കുട്ടികളെ മുംബൈയിൽ കണ്ടെത്തി. പനവേലിയിൽ എത്തിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ എന്തിനാകും…
ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി…
കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു…
കോഴിക്കോട്: പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ ഹൈബ്രിഡ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് നടുവണ്ണൂർ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ്…
ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി…
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ്…