Categories: New Delhi

കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസനോട് പരിസ്ഥിതി പ്രവർത്തകന്റെ ചോദ്യം?

കൊല്ലം ജില്ല രൂപീകരിച്ചതിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കാൻ വിളിച്ചു കൂട്ടിയ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന ഫെയ്സ്ബുക്ക് പേജിൽ കമൻ്റ് ബോക്സിൽ അഷ്ടമുടി കായലിനെ സ്നേഹിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ ഫെലിക്സ് സ്റ്റാൻലിയുടെ ചോദ്യം. അത് വൈറലായി കഴിഞ്ഞു.

കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ

കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും.20,000 ചതുരശ്ര അടിയിലുള്ള പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. 1,500 ചതുരശ്ര അടിയിലുള്ള തീം പവലിയന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മേള വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. എ.ഡി.എം. ജി.നിര്‍മ്മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്., വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർ ദേവീദാസൻ സാർ…..
കൊല്ലം ജില്ല രൂപികരിച്ചതിൻ്റെ 75 വർഷങ്ങൾ ജില്ലാ ഭരണകൂടവും, കേരളവും ,കൊല്ലം ജില്ലാ വാസികളും ഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ….
കൊല്ലം ജില്ലയുടെ ,കേരളത്തിൻ്റെ ,ഭാരതത്തിൻ്റെ അഭിമാനവും….
ഐക്യരാഷ്ട്രസഭ ലോകസംരക്ഷിത തടാകങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും വേമ്പനാട് കായൽ, ശാസ്താംകോട്ട തടാകം എന്നിവയൊടൊപ്പം ഉൾപ്പെടുത്തിയ….
ഈ നാടിൻ്റെ ജീവനാഡിയും, സാംസ്കാരികപരവും വിവിധ മത ,സമുദായങ്ങബുടെ,ആചാര അനുഷ്ഠാനങ്ങളുടെ ഭാഗവും ആയതും…..
തീരദേശ ഉൾനാടൻ മേഖലയുടെ, അഭിഭാജ്യഘടകവും ,നിലനില്പ്പും ആയ # അഷ്ടമുടിക്കായലും
അതിൻ്റെ പ്രകൃതി പരിസ്ഥിതികൾ, ആവാസ ജൈവവ്യവസ്ഥകൾ, തീരദേശ ഉൾനാടൻ _ ദേശീയ സംസ്ഥാന ജലപാതകൾ, ജലഗതാഗതം,പൊതുഗതാഗതം, വിനോദ സഞ്ചാരം, ചരക്ക് ഗതാഗതം എന്നിവയും….
തീരദേശ ഉൾനാടൻ മത്സ്യ, കക്കാ തൊഴിലാളികളുടെ തൊഴിൽ, ഉപജീവനം, സുരക്ഷിത സഞ്ചാരം, കായൽ തീരദേശ വാസികളുടെ ജീവിക്കാനുള്ള അവകാശങ്ങൾ സംരക്ഷിക്കാനും…..
കായൽ മത്സ്യ, കക്കാ സമ്പത്ത് സംരക്ഷിക്കാനും വ്യാപകമായ കായൽ നശീകരണം, കൈയ്യേറ്റം, മലിനീകരണം ,മാലിന്യ നിക്ഷേപങ്ങൾ ഒഴുവാക്കാനുള്ള ‘നടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ…..
കേരളാ നിയമസഭാ പരിസ്ഥിതി കമ്മറ്റി, കേരളാ മനുഷ്യാവകാശ കമ്മീഷൻ, കേരളാ മുഖ്യമന്ത്രിമാരുടെ പൊതു പരാതി പരിഹാര നടപടികൾ ,ഉത്തരവുകൾ എന്നിവയുടെ ഭാഗമായിട്ടും, പരിസ്ഥിതി കമ്മറ്റി ജില്ലാ ഭരണകൂടത്തൊടൊപ്പം അഷ്ടമുടിക്കായൽ നശികരണം കണ്ട് ബോധ്യപ്പെട്ട് ,കമ്മറ്റി അംഗമായ ശ്രീ മുല്ലക്കര രത്നാകരൻ MLA യുടെ നിർദ്ദേശപ്രകാരവും 2014ൽ ബഹു കളക്ടർ ചെയർമാനും, PWD, CSIND വകുപ്പുകൾ കൺവീനർമാർ ആയും വിവിധ വകുപ്പുകൾ, കൊല്ലം കോർപ്പറേഷൻ, തെക്കുംഭാഗം, നീണ്ടകര ഗ്രാമപഞ്ചായത്തുകൾ
അംഗങ്ങളുമായി രൂപികരിച്ച കമ്മറ്റി തീരുമാനപ്രകാരവും
കായൽ നശീകരത്തെ കുറിച്ച് ശാസ്ത്രീയമായും, വിദഗ്ധ തലത്തിലും ,അന്വോഷണം, പരിശോധന ,പഠനം നടത്തി റിപ്പോർട്ട് വാങ്ങി ,റിപ്പോർട്ടിലെ കണ്ടെത്തൽ ,നിർദ്ദേശപ്രകാരം കായൽ സംരക്ഷണ പദ്ധതികൾ തയ്യാറാക്കാൻ കേന്ദ്ര സംസ്ഥാന ജല ഗവേഷണ കേന്ദ്രമായ….
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന….
#CWRDM (Central Water Reserch A Development And Monitoring)
മുഖേന രേഖാമൂലം പഠനത്തിന് നിയോഗിച്ചിട്ട്…..
അവർ നടത്തിയ പ്രാഥമിക പഠനപ്രകാരം വിദഗ്ദധ ശാസ്ത്രീയ പഠന ,ഗവേഷണത്തിന് ഫീസ്സ്, ചെലവ് ആയി കേവലം 5 ലക്ഷം രൂപ അടയ്ക്കാൻ കൊല്ലം കളക്ടർക്ക് 2014 രേഖാമൂലം റിപ്പോർട്ട് നല്കി ആവശ്യപ്പെട്ടിട്ട്
നീണ്ട 10 വർഷം കഴിഞ്ഞിട്ടും 2025 വരെ കേവലം തുച്ഛമായ 5 ലക്ഷം രൂപ നല്കി നിർദ്ദേശിക്കപ്പെട്ട CWRDM അഷ്ടമുടിക്കായൽ പഠനം നിരന്തരം അട്ടിമറിക്കുന്ന ജില്ലാ ഭരണകൂടവും, വകുപ്പുകളും, ജനപ്രതിനിധികളും, തദ്ദേശ സ്ഥാപനങ്ങളും…..
75-ാം വർഷത്തിലേക്ക് കടക്കുന്ന പാരമ്പര്യ പൈത്യക കൊല്ലം ജില്ലക്ക് അപമാനവും ,
അപവാദവും ,നാണക്കേടും ആണ്.
ശതകോടികൾ കായലിൻ്റെയും, വിവിധ പദ്ധതികൾക്കായും ചെലവഴിക്കുന്ന, പാഴാക്കുന്ന ജില്ലാ ഭരണകൂടത്തിന് കേവലം 5 ലക്ഷം രൂപ നല്കാൻ സാധ്യമല്ലായെങ്കിൽ വെളിപ്പെടുത്തണം….
അതോ ഇനി കേരളാ ഹൈക്കോടതിയോ ,ഭാരതീയ സൂപ്രിംകോടതിയും ആവശ്യപ്പെട്ടാൽ മാത്രമേ പഠനം നടത്താൻ ജില്ലാ ഭരണകൂടം സന്നദ്ധമാകുകയുള്ളോയെന്ന്
ബഹു: കളക്ടർ വ്യക്തമാക്കണം.

#അഷ്ടമുടിക്കായൽ
#പ്രകൃതിപരിസ്ഥിതിനശികരണം
#CWRDMSTUDY

#ArashanMamMukil_FSF

ന്യൂസ്12 ഇത് കൊടുക്കാൻ കാരണം ഫെലിക്സ് സ്റ്റാൻലിയുടെ അഭിപ്രായത്തോട് യോജിക്കുന്നതു കൊണ്ട് . ലക്ഷങ്ങൾ ചിലവഴിച്ച് 75 വർഷം ആഘോഷിക്കുന്നതിന് മുൻപ് കൊല്ലത്തിന്റെ ഹൃദയ മായ അഷ്ടമുടി കായൽ സംരക്ഷിക്കുക എന്നിട്ടാകാം ഇതൊക്കെ എന്നു പറയാൻ വേണ്ടി മാത്രം.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…

8 hours ago

അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്.

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…

8 hours ago

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.

" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…

9 hours ago

മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…

9 hours ago

സിഐടിയുവിന്റെ അനിശ്ചിതകാല സമരം ,ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിൽ.

ആലപ്പുഴ: സിഐടിയുവിന്റെ അനിശ്ചിതകാല സമരം ആരംഭിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമ്മാണ കമ്പനിയായ ഹോംകോയുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്.…

9 hours ago

ശശി തരൂരിനോട് ഇനി ഒരു ചര്‍ച്ചയും വേണ്ടെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്.

തിരുവനന്തപുരം: വിശ്വപൗരന്‍ എന്ന ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെതിരെ ഒരു നടപടി വേണ്ടെന്നായിരുന്നു ദേശീയ നേതൃത്വത്തിലെ ധാരണ. എന്നാല്‍ പാര്‍ട്ടി പൂര്‍ണ്ണ…

9 hours ago