Categories: New Delhi

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം

പെൻഷൻകാരുടെ മാഗ്നാകാർട്ടയായ ചരിത്രപരമായ സുപ്രിംകോടതി വിധി വന്നത് 1982-ഡിസംബർ 17 നാണ് അന്നേ ദിവസം ദേശീയതലത്തിൽ രാജ്യത്തെ പെൻഷൻകാർ ദേശീയ പെൻഷൻ ദിനമായി ആചരിക്കുന്നു. പ്രതിരോധവകുപ്പിൽനിന്നും വിരമിച്ച ഡി എസ് നകാരയാണ് പെൻഷൻ ആനുകൂല്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കോടതിയെ സമീപിച്ചത്. 1979 ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലിബറൽ പെൻഷൻ സമ്പ്രദായം താരതമ്യേന പെൻഷൻകാർക്ക് പ്രയോജനകരമായിരുന്നു. എന്നാൽ ഇത് 1979 മാർച്ച്‌ 31നുശേഷം വിരമിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തി. ഈ വിവേചനത്തിനെതിരെയാണ് ഡി എസ് നകാര കോടതിയെ സമീപിച്ചത്. ഇന്ത്യയിൽ സർക്കാർ ജീവനക്കാർക്ക് ആദ്യമായി പെൻഷൻ അനുവദിച്ചത് 1871 ൽ ആണ്. രാജ്യം അന്ന് ബ്രിട്ടീഷ് കോളനിവാഴ്ചയിലായിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതിയായിട്ടാണ് തുടക്കം. 1925 ൽ ബ്രിട്ടീഷ് സർക്കാർ റോയൽ കമീഷനെ (റോയൽ കമ്മിഷനെന്നാൽ രാജികയ കമ്മീഷൻ എന്നാണ്) നിയോഗിച്ചു. ജീവനക്കാരിൽനിന്ന് വിഹിതം ഈടാക്കി നൽകേണ്ടതല്ല പെൻഷനെന്നും, ജീവിതത്തിന്റെ നല്ലകാലം മുഴുവൻ സർക്കാരിനെ സേവിച്ചതിന് സർക്കാർ തന്നെയാണ് പെൻഷൻ നൽകേണ്ടതെന്നും റോയൽ കമീഷൻ ശുപാർശ ചെയ്തു. സ്റ്റാറ്റ്യൂട്ടറി പെൻഷന്റെ ആദ്യരൂപം നിലവിൽവന്നത് ഇതോടെയാണ്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം പെൻഷൻ ഘടനയിൽ വ്യക്തമായ ഒരു നിയമം നിലവിലില്ലാത്തതിനാൽ പലപ്പോഴും നീതിനിഷേധം ഉണ്ടായി. പെൻഷൻകാരുടെയും കേന്ദ്രജീവനക്കാരുടെയും നിരവധി പ്രക്ഷോഭങ്ങളെ തുടർന്നാണ് സ്വതന്ത്ര ഇന്ത്യയിൽ സമഗ്രമായൊരു പെൻഷൻ നിയമം അംഗീകരിക്കപ്പെട്ടത്. സെൻട്രൽ സിവിൽ സർവീസ് (പെൻഷൻ) റൂൾസ് 1972 എന്നാണ് ഇതറിയപ്പെടുന്നത്. പാർലമെന്റ് വിശദമായി ചർച്ചചെയ്ത് ഭരണഘടനയുടെ 148(5) 309 വകുപ്പുകൾ അനുസരിച്ചാണ് അംഗീകരിച്ചത്. 33 വർഷം സർവീസുള്ള ഒരു ജീവനക്കാരൻ വിരമിക്കുമ്പോൾ അവസാനത്തെ 36 മാസത്തെ ശമ്പളത്തിന്റെ ശരാശരി തുകയുടെ 50 ശതമാനം പെൻഷൻ ലഭിക്കും. പിൽക്കാലത്ത് സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചും, ശമ്പളക്കമീഷനുകളുടെ ശുപാർശകൾ സ്വീകരിച്ചും പെൻഷൻ നിയമം 1972 ന് ഭേദഗതികൾ നടപ്പിലാക്കിയിട്ടുണ്ട്. വിരമിച്ച തീയതിയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം നിഷേധിക്കുന്നത് തികഞ്ഞ നീതിനിഷേധവും വിവേചനപരവും തുല്യതയുടെ നിരാകരണവുമാണെന്ന് 1982 ലെ വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്‌. 1972 ലെ പെൻഷൻ നിയമത്തിന്റെ പരിധിയിൽ വരുന്നവർക്കും, സേനാവിഭാഗങ്ങളിൽനിന്ന് വിരമിച്ചവർക്കും ആനുകൂല്യങ്ങൾ നൽകുവാനും സുപ്രീംകോടതി ഉത്തരവായി. ആ വിധി പെൻഷൻകാരുടെ മാഗ്നാകാർട്ട എന്നാണ്‌ അറിയപ്പെടുന്നത്. എന്നാൽ പെൻഷൻ ഉറപ്പാക്കുന്നതിന് പകരം നിലവിലുള്ള പെൻഷൻ പദ്ധതി തന്നെ അട്ടിമറിക്കാനുള്ള തന്ത്രങ്ങളാണ് പിന്നിടുള്ള കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ സ്വീകരിച്ചത്. എ ബി വാജ്പേയ് പ്രധാനമന്ത്രിയായ ആദ്യത്തെ എൻഡിഎ സർക്കാരാണ് സ്റ്റാറ്റ്യൂട്ടറി പെൻഷന് പകരം പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയത്. 2004 ജനുവരി ഒന്നിന്‌ മുമ്പ്‌ നിയമിക്കപ്പെട്ടവരും സേനാവിഭാഗങ്ങളും തൽക്കാലം പുതിയ പെൻഷൻ പദ്ധതിയിൽനിന്നും ഒഴിവാക്കപ്പെട്ടു. യുപിഎ സർക്കാർ പെൻഷൻനിയമം അട്ടിമറിച്ചു മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷത്തിന്റെ എതിർപ്പ് മൂലം പിഎഫ്ആർഡിഎ (പെൻഷൻ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി) പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കുവാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2013 സെപ്തംബർ 6 ന് ബിജെപിയുടെ സഹായത്തോടെയാണ് പാർലമെന്റിൽ അംഗീകരിക്കപ്പെട്ടത്. ഇതോടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമപ്രാബല്യം കൈവന്നു. നാഷണൽ പെൻഷൻ സ്കീം എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പെൻഷൻകാർ കൂടുതൽ വെല്ലുവിളികൾ നേരിടുകയാണ്. ഏഴാം ശമ്പള കമീഷൻ കേന്ദ്ര പെൻഷൻകാർക്ക് അനുകൂലമായി ഒറ്റകാര്യം മാത്രമാണ് ശുപാർശ ചെയ്തത്. അത്, ഒരു പരിധിവരെ പെൻഷൻകാർക്ക് തുല്യത അനുവദിക്കുന്ന ഓപ്ഷൻ ആയിരുന്നു. യുക്തിസഹമല്ലാത്ത തൊടുന്യായങ്ങൾ പറഞ്ഞ് അത് മോഡി സർക്കാർ നിരാകരിച്ചു. കോവിഡ്–-19 മഹാമാരിയുടെ മറവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 2020 ജനുവരിമുതൽ 2021 ജൂൺവരെ മരവിപ്പിച്ചു. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് സ്വയം സംഭാവന നൽകിയ പെൻഷൻകാരോടാണ് ഈ അതിക്രമം കാട്ടിയത്. ബിഎസ്എൻഎൽ പെൻഷൻകാർക്ക് 2020 ഒക്ടോബർമുതൽ നൽകേണ്ട പെൻഷൻ പരിഷ്ക്കരണവും ക്ഷാമബത്തയും ഇതുവരെ നൽകിയിട്ടില്ല. തൊഴിലാളികളെ അടിമകളാക്കുന്ന പുതിയ ലേബർകോഡും കർഷകരെ കോർപറേറ്റു മുതലാളിമാരുടെ ചൂഷണത്തിന് വിധേയമാക്കുന്ന കാർഷിക ബില്ലുകളും പാസാക്കിയെടുത്ത മോഡി സർക്കാർ നാളെ പെൻഷൻകാർക്കെതിരെ പുതിയ ആക്രമണങ്ങൾക്ക് തയ്യാറായാൽ അതിശയപ്പെടാനില്ല.

News Desk

Recent Posts

ഭാസ്ക്കര കാരണവർ വധം കേസ് പ്രതി ഷെറിൻ പരോളിൽ പുറത്തിറങ്ങി

തിരുവനന്തപുരം: കേരളത്തെ നടുക്കിയ ചെറിയനാട് ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ പരോൾ ലഭിച്ച് പുറത്തിറങ്ങി. 15 ദിവസത്തെ പരോളിൽ…

9 hours ago

വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ ആകില്ല, പൊലീസിന് നിയമപദേശം

മലപ്പുറം: വെള്ളാപ്പള്ളിയുടെ വിവാദപ്രസംഗംകേസെടുക്കാൻ ആകില്ലെന്ന് പൊലീസിന് നിയമപദേശം. മലപ്പുറം ചുങ്കത്തറയിൽ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി…

9 hours ago

ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറിന്റെ’ ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിച്ച വിവാദ ലേഖനoബിജെ.പിക്ക് തിരച്ചടി വരും

ആർഎസ്എസ് ബിജെപിയുടെ വളർച്ചയെ സ്വപ്നം കാണുന്ന പ്രസ്ഥാനമാണെങ്കിലും പലപ്പോഴും ആർഎസ്എസിന്റെ മനസ്സിലിരിപ്പ് പുറത്തു വരുമ്പോൾ അത് ബിജെപിയെ തളർത്തുകയും ചെയ്യും.…

11 hours ago

സി.പി ഐ ദേശീയ പ്രക്ഷോഭം തുടരുംകൊല്ലം ജില്ലയിൽ ഇന്ന് കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

കൊല്ലം: 'സ്വാതന്ത്ര്യം, സോഷ്യലിസം, സാമൂഹ്യനീതി' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി നടത്തുന്ന സമ്മേളനം ഇന്ന്…

12 hours ago

ഇ.ജെ ഫ്രാൻസിസ് ദിനം സിവിൽ സർവീസ് സംരക്ഷണ ദിനമായി ആചരിച്ചു

തിരുവനന്തപുരം : ജോയിന്റ് കൗൺസിൽ സ്ഥാപക നേതാവ് ഇജെ ഫ്രാൻസിസ് സ്മൃതി ദിനം നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ…

21 hours ago

*കൊല്ലം സിറ്റി പോലീസിന്റെ ബ്രേവ്ഹാർട്ട് പദ്ധതിയിലേക്ക് സന്നദ്ധ പ്രവർത്തകരെ തേടുന്നു*

കുറ്റകൃത്യങ്ങളെ ഫലപ്രദമായി തടയുക, മെച്ചപ്പെട്ട സാമൂഹിക സാഹച ര്യങ്ങളിലേക്ക് നാടിനെ നയിക്കുക, നാടിന്റെ നന്മകളെ കാത്തു സംരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി…

21 hours ago