പാലക്കാട്: ഉപതിരഞ്ഞെടുപ്പിൻ്റെ പ്രചരണം അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ ഇടത് യുവജന സംഘടനകൾക്കിടയിൽ ഭിന്നത. സ്ഥാനാർഥിക്ക് വേണ്ടി സംഘടിപ്പിച്ച ബൈക്ക് റാലിയുടെ പോസ്റ്ററിൽ DYFI നേതാക്കളുടെ മാത്രം ചിത്രം വെച്ചതാണ് ഭിന്നത ഉടലെടുക്കാൻ കാരണം. പ്രതിഷേധ സൂചകമായി AlYF ഇന്ന് വൈകിട്ട് സ്വന്തം നിലയിൽ റാലി സംഘടിപ്പിക്കും.
ഇടത് മുന്നണി സ്ഥാനാർഥി ഡേ. പി. സരിൻ്റെ പ്രചരണാർത്ഥം വെള്ളിയാഴ്ച വൈകുന്നേരം LDF ൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് പട്ടണത്തിൽ ബൈക്ക് റാലി നടത്തിയിരുന്നു. ഇതിൻ്റെ പ്രചരണാർഥം പുറത്തിറക്കിയ പോസ്റ്ററിൽ DYFI അഖിലേന്ത്യാ പ്രസിഡൻ്റ് മുതൽ SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വരെ ഉണ്ട്. AlYF നേതാക്കളിൽ ഒരാളുടെ ചിത്രം പോലുമില്ല. മന: പൂർവം ഒഴിവാക്കിയെന്ന് വിലയിരുത്തി AlYF നേതാക്കൾ റാലിയിൽ നിന്ന് വിട്ടുനിന്നു. പ്രതിക്ഷേധം അറിയിച്ച ശേഷം ആയിരുന്നു ബഹിഷ്കരണം. നേതാക്കളെ ഒഴിവാക്കി പോസ്റ്റർ തയാറാക്കിയതിൽ പ്രതിഷേധിച്ച് AlYF ഇന്ന് വൈകുന്നേരം ഒറ്റയ്ക്ക്
ബൈക്ക് റാലി നടത്തും. കൂട്ടായ ആലോചിച്ചു തീരുമാനം എടുക്കേണ്ട സമയത്ത് DYFI നേതാക്കൾ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്നാണ് AIYF നേതൃത്വത്തിൻ്റെ പരാതി. ഏകപക്ഷീയമായ ശെെലിയുള്ള നേതാക്കളെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുന്നണി നേതൃത്വത്തെ പരാതി അറിയിച്ചിട്ടുമുണ്ട്. കൂട്ടായ പ്രവർത്തനം ആവശ്യമായ ഘട്ടത്തിൽ ഇടത് യുവജന സംഘടനകൾക്കിടയിലെ ഭിന്നത LDF ന് തലവേദനയാണ്.
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…
തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…
മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…