ലോകം മുഴുവൻ നവീൻ ബാബുവിനെ ഏറ്റെടുത്തു കഴിഞ്ഞു. ജനസാഗരമായിരുന്നു മലയാലപ്പുഴയിൽ കണ്ടത്. നവീൻ അങ്ങനെയായിരുന്നു എന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ വീട്ടിൽ കണ്ട ജനസാഗരം.
നാല് മണിയോടെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മിക്കവരും കണ്ണീരടക്കാനാകാതെയാണ് നവീൻ ബാബുവിന്റെ ഭൗതിക ശരീരത്തിന് അടുത്ത് നിന്നത്. മക്കളായ നിരഞ്ജനയും നിരുപമയുമാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.
രാവിലെ വിലാപയാത്രയായി പത്തനംതിട്ട കളക്ട്രേറ്റിലേക്ക് എത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും പഴയ സഹപ്രവർത്തകരുമെത്തി. റവന്യുമന്ത്രി കെ രാജൻ, ആരോഗ്യമന്ത്രി വീണ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഏറെ നേരം കളക്ട്രേറ്റിൽ ഉണ്ടായിരുന്നു. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ വികാരാധീനയായി. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് അനുസ്മരിച്ച് മറ്റൊരു മുൻ പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഫേസ്ബുക്ക് കുറിപ്പിട്ടു. കളക്ട്രേറ്റിൽ നിന്ന് 11.30ഓടെ മലയാലപ്പുഴയിലെ വീട്ടിലെത്തിച്ച നവീൻ ബാബുവിന്റെ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരയുന്ന ഭാര്യയും മക്കളും കണ്ടുനിൽക്കുന്നവരുടെ മനസിലും വലിയ വിങ്ങലായി. മൃതദേഹത്തെ അനുഗമിച്ച് മന്ത്രിമാരായ കെ രാജനും വീണ ജോർജും വീട്ടിലും എത്തിയിരുന്നു.കത്തുന്ന ചിതക്കരികിൽ കണ്ണീരണിഞ്ഞ മക്കളും അമ്മയും. ആ കാഴ്ച കണ്ടു നിൽക്കാൻ കഴിയാതെ വിതുമ്പുന്നവരുടെ കൂട്ടം. കളങ്കമില്ലാത്ത ജീവിതവും സിവിൽ സർവീസും എന്നും ഓമനിച്ചു മനസ്സിൽ കൊണ്ടു നടന്ന ആ മനുഷ്യന് കളങ്കത്തിൻ്റെ വാക്ക് കേട്ട് അസ്ത്രം നെഞ്ചിൽ തറച്ചപോലെയായി. സായാഹ്നത്തിലെ അമ്പല വഴിയിൽ കൈ തൊഴുതു തിരിച്ചു വരുമ്പോൾ, സകലതും ഓർത്തു. ആ ഓർമ്മകൾ അദ്ദേഹത്തിന് സ്വസ്ഥത നൽകിയില്ല. അദ്ദേഹം തീരുമാനിച്ചു. ഞാൻ ഇല്ലാതാകണം. ഉണ്ടായാലും ലക്ഷം ഇമ്പോസിഷൻ എഴുതിയാലും വീണ്ടും വീണ്ടും എഴുതി തളരേണ്ടിവരും. വിശ്വസിക്കാത്തവരും വിശ്വസിക്കും. അതിന് എനിക്കാവില്ല. എന്ന് സ്വയം മനസ്സിൽ ഉറച്ച് ജീവതം അവസാനിപ്പിക്കുമ്പോൾ? യാത്രയപ്പു ചടങ്ങിൽ വന്ന് അദ്ദേഹത്തെ കശക്കി എറിഞ്ഞ ദിവ്യ പ്രസംഗം കഴിഞ്ഞ് തിരിച്ചു നടക്കുന്ന ആ വരവുണ്ടല്ലോ, എല്ലാം നേടി എന്ന്. പക്ഷേ സ്വന്തം വിക്കറ്റ് വീണതറിഞ്ഞപ്പോൾ ദിവ്യ അറിയുന്നത് ജനസാഗരത്തിൻ്റെ തേങ്ങലാണ്. മപ്പ് അർഹിക്കാത്ത തെറ്റ്. ഇനിയില്ല. ഇനിയുണ്ടാവുകയുമില്ല നവീൻ ബാബു എന്ന മനുഷ്യൻ.(ചിത്രം രമേശ് ചെന്നിത്തലയുടെ എഫ് ബി പേജിൽ നിന്നും എടുത്തത്)
ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ…
റോം:ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ. വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.വിദേശങ്ങളില് നിന്നുള്ള വിശ്വാസികളുടെ സംഭാവനയില്…
കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി…
ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു.…
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ…
ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32…