തിരുവനന്തപുരം:ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് സംഭവം നടക്കുന്നത്. അന്നേ ദിവസം സേവന വാരത്തിൻ്റെ ഭാഗമായി വികാസ് ഭവൻ യൂണിറ്റിലെ സ്വീപ്പറായ P.അശ്വതി, S. ശ്രീലത, . മോഹനൻ നായർ ചേർന്ന് ബസ് പാർക്കിംഗ് എര്യയിലെ മൺവെട്ടി ഉപയോഗിച്ച് പുല്ല് മാറ്റി വൃത്തിയാക്കിന്നതിനിടയിൽ ശ്രീമതി അശ്വതിക്കാണ് മണ്ണിനിടയിൽ നിന്നും ഒരു കല്ല് വച്ച മോതിരം ലഭിക്കുന്നത്. അത് ലഭിച്ചയുടൻ അശ്വതി കുടെയുള്ള സഹപ്രവർത്തകരെ കാണിക്കുകയും സംശയം തോന്നിയതിനാൽ ചെളിയും മണ്ണും നീക്കം ചെയ്തു വൃത്തിയാക്കി സാർജൻ്റിനെ എൽപ്പിച്ചത്. സ്വർണ്ണ നിറത്തിലുള്ള സാധനങ്ങൾ KSRTC ക്ക് ലഭിച്ചാൽ വളരെയേറെ നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. ഈ സ്വർണ്ണം ലഭിച്ചയാളുടെ സാന്നിധ്യത്തിൽ സ്വർണ്ണ കടയിൽ എൽപ്പിച്ച് സ്വർണ്ണമാണെന്ന് ഉറപ്പിച്ച്, അതിലെ കല്ല് മാറ്റി സ്വർണ്ണത്തിൻ്റെ അളവ് തൂക്കി, അതിൻ്റെ മാറ്റ്, ലഭിക്കുന്ന വില എന്നിവ രേഖാമൂലം എഴുതി വാങ്ങി KSRTC യുണിറ്റ് കൗണ്ടറിൽ അടച്ച് അതിന് ശേഷം സ്വർണ്ണമായതിനാൽ അത് ചീഫ് ഓഫീസിലെ ലോക്കറിൽ സൂക്ഷിക്കണം. അവകാശി തൻ്റെതാണ് എന്ന് തെളിയിക്കുന്ന രേഖകളും കൃത്യം അളവും നൽകിയാൽ KSRTC വിശദമായ അന്വേഷണം നടത്തി നിലവിലെ വിലയുടെ GST ചുമത്തി അപേക്ഷന് നൽകും. അരപവനിൽ അധികമുള്ള ഈ സ്വർണ്ണത്തിന് 10 വർഷത്തിലധികം പഴക്കമുണ്ട്.
അമൃതസര്‍: പഞ്ചാബിലെ അമൃതസർ സുവർണ്ണ ക്ഷേത്രത്തിൽ ഭക്തർക്ക് നേരെ ആക്രമണം. ഒരാൾ ഇരുമ്പ് പൈപ്പ് കൊണ്ട് ആളുകളെ ആക്രമിച്ചു. ആക്രമണത്തിൽ…
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ പഴുതടച്ച പ്രതിരോധവുമായി എക്സൈസ് സേന. കഴിഞ്ഞ എട്ട് ദിവസങ്ങള്‍ക്കിടെ 3568 റെയ്ഡുകള്‍ നടത്തുകയും, 33709 വാഹന പരിശോധനയില്‍…
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…
സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ്…
ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ…
തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .…