ശബരിമല: കൊല്ലവർഷം 1200-1201 ലേക്കുള്ള ശബരിമല മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെയും (നാരായണീയം, തോട്ടത്തിൽ മഠം, ശക്തികുളങ്ങര കൊല്ലം). മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും( തിരുമംഗലത്ത് ഇല്ലം, ഒളവണ്ണ കോഴിക്കോട്) തെരഞ്ഞെടുത്തു. ഉഷപൂജയ്ക്ക് ശേഷം സോപാനത്ത് വച്ചാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരം പ്രതിനിധിയായ ഋഷികേഷ് വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയെ നറുക്കെടുത്തത്. മാളികപ്പുറത്ത് വച്ച് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നു. പന്തളം കൊട്ടാരം പ്രതിനിധിയായ വൈഷ്ണവി എന്ന കുട്ടിയാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി വി പ്രകാശ് സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ , ഹൈക്കോടതി നിരീക്ഷ കനായ ടി. ആർ രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം : വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ്…
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സംഘടിപ്പിച്ച ഒമ്പത് ദിവസം നീളുന്ന സെമിനാറും കലാപരിപാടികളും സംഘടിപ്പിച്ചു .…
തിരുവനന്തപുരം : വിലക്കയറ്റവും ജീവിതചെലവും ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും, പന്ത്രണ്ടാം…
വർക്കല അയന്തി പാലത്തിനു സമീപം 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ്…
വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത്…
തളിപ്പറമ്പ്:വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി.പട്ടുവം മംഗലശേരിയിലെ ഫുൾ ജോളി…