കണ്ണൂര്‍ എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്ര അന്വേഷണം നടത്തി യഥാര്‍ത്ഥ വസ്തുത പുറത്തു കൊണ്ടു വരണമെന്ന് കേരള റവന്യൂ ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍. എ.ഡി.എം ന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന ആവശ്യം ഉന്നയിച്ച് കെ.ആര്‍.ഡി.എസ്.എ യുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി പ്രകടനവും പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ നടന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് പി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അഴിമതിക്കെതിരെ ശക്തമായ നിലപാട് പുലര്‍ത്തുന്ന സംഘടനയാണ് കെ.ആര്‍.ഡി.എസ്.എ. എന്നാല്‍ അഴിമതി കണ്ടെത്തുന്നതിനും, തടയുന്നതിനും വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ നിലവിലുള്ളപ്പോള്‍ അത്തരം മാര്‍ഗങ്ങള്‍ അവലംബിക്കാതെ വ്യക്തിഹത്യയിലൂടെ വിലകുറഞ്ഞ പ്രശസ്തിക്കായി നടത്തുന്ന ഇത്തരം ആരോപണങ്ങള്‍ ആര് നടത്തിയാലും അംഗീകരിക്കാനാകില്ലെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് പി.ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങുന്നത് പോലെ തന്നെ കൈക്കൂലി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന നിയമം ഇവിടെ പ്രസക്തമാണെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും കളക്ടറേറ്റുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും നടന്ന പ്രതിഷേധ ധര്‍ണയ്ക്ക് കെ.ആര്‍.ഡി.എസ്.എ സംസ്ഥാന നേതാക്കളായ ജെ.ഹരിദാസ്, എസ്.പി.സുമോദ്, സി.എ.അനീഷ്, എസ്.കെ.എം.ബഷീര്‍, ആര്‍.സിന്ധു, വി.എച്ച്.ബാലമുരളി, എ.ഗ്രേഷ്യസ്, ബിന്ദുരാജന്‍, ബി.സുധര്‍മ്മ, ഡി.ബിനില്‍, ഹുസൈന്‍ പതുവന, പി.ഷാനവാസ്, എം.ജെ.ബെന്നിമോന്‍, സതീഷ്.കെ.ഡാനിയേല്‍, എം.എസ്.അനില്‍കുമാര്‍, കെ.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം : വിശ്വ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇന്ന് രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തിന് ശേഷം 10.15ന് അടുപ്പ്…
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി സംഘടിപ്പിച്ച ഒമ്പത് ദിവസം നീളുന്ന സെമിനാറും കലാപരിപാടികളും സംഘടിപ്പിച്ചു .…
തിരുവനന്തപുരം : വിലക്കയറ്റവും ജീവിതചെലവും ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ക്ഷാമബത്ത- ശമ്പള പരിഷ്കരണ കുടിശ്ശികകൾ പൂർണ്ണമായും അനുവദിക്കാൻ സർക്കാർ തയ്യാറാകണമെന്നും, പന്ത്രണ്ടാം…
വർക്കല അയന്തി പാലത്തിനു സമീപം 65-കാരിയും ഇവരുടെ സഹോദരിയുടെ മകളും ട്രെയിൻ തട്ടി മരിച്ചു. കുമാരി (65),അമ്മു (15) എന്നിവരാണ്…
വിദേശ രാജ്യത്തേക്ക് കുടിയേറാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിമാന ടിക്കറ്റ് എടുത്ത് നല്‍കുകയും യാത്രക്ക് മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത്…
തളിപ്പറമ്പ്:വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി.പട്ടുവം മംഗലശേരിയിലെ ഫുൾ ജോളി…