തിരുവനന്തപുരം:സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ്.കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിച്ചു.അപകട നിരക്ക് കൂട്ടുമെന്ന ഉദ്യോഗസ്ഥ അഭിപ്രായം മറികടന്നാണ് സംസ്ഥാന ട്രാൻസ്ഫോർട്ട് അതോറിറ്റിയുടെ സുപ്രധാന തീരുമാനം.പെർമിറ്റിൽ ഇളവ് അനുവദിക്കണമെന്ന് സിഐറ്റിയുവും ആവശ്യപ്പെട്ടിരുന്നു.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു
ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്.ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചത്.പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് ഓട്ടോ
റിക്ഷ യൂണിയന്‍റെ സി.ഐ.ടി.യു കണ്ണൂർ മാടായി ഏര്യ കമ്മിറ്റി അപേക്ഷ നൽകിയിരുന്നു.മോട്ടോർ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ നിരവധി പ്രാവശ്യം ഇക്കാര്യം ചർച്ച ചെയ്തു.ദീർഘദൂര പെർമിറ്റുകള്‍ അനുവദിച്ചാൽ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം.ദീർഘദൂരയാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ,സീൽറ്റ് ബെൽറ്റ് ഇല്ല എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥ എതിർപ്പ്.അതോറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരുംഅപകട സാധ്യത ചൂണ്ടികാട്ടി.എന്നാൽ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്.ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് ഓട്ടോറിക്ഷകൾക്കു സംസ്ഥാനത്തുടനീളം സർവീസ് നടത്താൻ പെർമിറ്റ് അനുവദിച്ചത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
ഓച്ചിറ: യുവാവിനെ ആക്രമിച്ച് ബൈക്ക് കവര്‍ച്ച ചെയ്ത സംഭവത്തിലെ ഒരാള്‍കൂടി പോലീസ് പിടിയിലായി. കായംകുളം, കൃഷ്ണപുരം, കൊച്ചുതറ കിഴക്കതില്‍ അന്‍സാരി…
കോഴിക്കോട്: മിഠായി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആരാണ്. പ്രത്യേകിച്ചും കുട്ടികൾ. എന്നാൽ മിഠായിയിൽ ലഹരി ചേർത്താലോ, ലഹരിയെക്കുറിച്ച് അറിയാത്ത വിദ്യാർത്ഥികൾ ഇതു…
കോഴിക്കോട്: പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ ഹൈബ്രിഡ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടി. കോഴിക്കോട് നടുവണ്ണൂർ വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ്…
ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി…
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ്…
കൊല്ലം : വളരെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി ഐ (എം) സമ്മേളനം ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം നഗരിയിൽ ഇന്ന്…