Categories: New Delhi

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ വൈരംകോട് സ്വദേശിയായ 17 കാരനെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയും ഉപദേശം നല്‍കി വിട്ടയക്കുകയും ചെയ്തത്.

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ മൂന്നിന് പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കളക്ടറുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി സാജു കെ. എബ്രഹാം, സൈബര്‍ പൊലീസ് ക്രൈം സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഐ.സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാട്‌സാപ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് നടപടി. സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ നജ്മുദ്ദീന്‍, സി.പി.ഒമാരായ ജസീം, റിജില്‍രാജ്, വിഷ്ണു ശങ്കര്‍, രാഹുല്‍ എന്നവരും അന്വേഷണ സംഘത്തില്‍ഉണ്ടായിരുന്നു.

News Desk

Recent Posts

മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി.

മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ…

13 minutes ago

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം     കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32…

2 hours ago

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി…

5 hours ago

ജോയിൻ്റ് കൗൺസിൽ 56ാം സംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണം നാളെ 2.30 ന്

പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…

11 hours ago

പി.എസ് സി അംഗങ്ങളുടെ ഡിഎ വർദ്ധിപ്പിച്ചു, സാമ്പത്തിക പ്രതിസന്ധിയിൽപ്പോലും 246 %.

തിരുവനന്തപുരം:പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത ഡി എ വർദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ജനുവരി 1 മുതൽ 9 ശതമാനവും…

11 hours ago

സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ.മികച്ച റോഡും ഇരിപ്പിടങ്ങളും കൂടുതൽ വെള്ളം വിതരണ കേന്ദ്രങ്ങളും നല്ല മാറ്റം.

ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ. മികച്ച രീതിയിൽ നവീകരിച്ച റോഡ്, മല കയറി തളർന്ന…

13 hours ago