ലക്നൗ: 30 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതിന് രവി കുമാര്‍ എന്നൊരു പൊലീസ് കോൺസ്റ്റബിൾ കസ്റ്റഡിയിലായി.വരമാല ചടങ്ങ് കഴിഞ്ഞതോടെയാണ് വരൻ പണം ആവശ്യപ്പെട്ടത്. ഇതിൽ വധു ആദ്യം മുതലേ അസ്വസ്ഥയായിരുന്നു. ഒടുവിൽ അവൾ ചടങ്ങ് നടക്കുന്ന സ്ഥലത്ത് നിന്നും വിവാഹം വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നത്രെ.വരന് വീട്ടിലേക്കുള്ള വിവിധ ഉപകരണങ്ങളടക്കം ലക്ഷങ്ങൾ വില വരുന്ന പലതും വധുവിന്റെ പിതാവ് നേരത്തെ തന്നെ നൽകിയിരുന്നു. എന്നാൽ ഇതിന് പുറമേ 30 ലക്ഷം രൂപ പണമായി തന്നെ വേണം എന്ന് വാശി പിടിക്കുകയായിരുന്നു രവി കുമാര്‍.നവംബർ 13 -ന് രാത്രിയിലായിരുന്നു സംഭവം. വധുവിന്റെ അച്ഛന്റെ പരാതിയിൽ വരനെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്ത്രീധനം ചോദിക്കരുത്, കൊടുക്കരുത് വാങ്ങരുത് എന്നൊക്കെ പറയാമെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ അത് കൊണ്ടേ പോകു എന്നു വാശി പിടിച്ചിരുന്നാൽ എന്തു ചെയ്യും ഇത് വടക്കേ ഇന്ത്യയിൽ എന്നത് നമുക്ക് ചിലപ്പോൾ അതിശയമുണ്ടാകില്ല. എന്നാൽ കേരളത്തിലായിരുന്നെങ്കിലോ പ്രശ്നം ചർച്ചയായേനെ. കാരണം മലയാളി ഒന്നും നേരിട്ട് ചോദിക്കില്ല രഹസ്യമായി ചോദിക്കും. കിട്ടിയില്ലെങ്കിൽ സ്ത്രീധന പീഡനം ഒരു വർഷത്തിനകം ആരംഭിക്കും ഇത് മാന്യമായി ചോദിച്ചു. മാന്യമായി അകത്തായി.
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…
തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…
മണ്ണാര്‍ക്കാട്. കല്ലടിക്കോട് വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി.മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ്…
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…