ഹൃദു ഹാറൂൺ, അഷ്കർ അലി,
മിദൂട്ടി,അർജ്യോ,പ്രീതി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
നവാഗതനായ ഫൈസൽ ഫസിലുദ്ദീൻ സംവിധാനം ചെയ്യുന്ന ‘മേനേ പ്യാർ കിയ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചങ്ങനാശ്ശേരിയിൽ ആരംഭിച്ചു.
നിർമ്മാതാവ് സഞ്ജു ഉണ്ണിത്താൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ മഫത്ത്ലാൽ ഇൻഡസ്ട്രീസ് സിഇഒ രഘുനാഥ് ബാലകൃഷ്ണൻ ആദ്യ ക്ലാപ്പടിച്ചു.
ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ,റിഡിൻ കിംഗ്സിലി,ത്രികണ്ണൻ,മിമി ഗോപി,ബോക്സർ ദിനാ,ജഗദീഷ് ജനാർദ്ദനൻ,ജീവിത റെക്സ്,ബിബിൻ പെരുമ്പിള്ളി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
സ്റ്റാർ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയും ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദന്റെ ആദ്യത്തെ മലയാള ചിത്രമാണ്
‘മേനേ പ്യാർ കിയ’.
” മുറ “എന്ന ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന ചിത്രമാണ് “മേലേ പ്യാർ കിയ “.
മികച്ച വിജയം നേടിയ
”മന്ദാകിനി’ എന്ന ചിത്രത്തിനു ശേഷം’ സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ
റൊമാന്റിക് കോമഡി ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രഹണം ഡോൺപോൾ പി നിർവ്വഹിക്കുന്നു.
സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- ഡോൺപോൾ പി, സംഗീതം-അജ്മൽ ഹസ്ബുള്ള,എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ,
പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ,
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ, കോസ്റ്റ്യൂംസ്-അരുൺ മനോഹർ, മേക്കപ്പ്-ജിത്തു പയ്യന്നൂർ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, സംഘട്ടനം-കലൈ കിംങ്സൺ,പ്രൊജക്റ്റ് ഡിസൈനർ-സൗമ്യത വർമ്മ,ഡിഐ- ബിലാൽ റഷീദ്, അസ്സോസിയേറ്റ് ഡയറക്ടർ-അശ്വിൻ മോഹൻ,ഷിഹാൻ മുഹമ്മദ്, വിഷ്ണു രവി, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-വിനോദ് വേണുഗോപാൽ, ആന്റണി കുട്ടമ്പുഴ, ഡിസൈൻ-യെല്ലോ ടൂത്സ്,വിതരണം- സ്പയർ പ്രൊഡക്ഷൻസ്,
അഡ്മിനിസ്ട്രേഷൻ ആന്റ് ഡിസ്ട്രിബൂഷൻ ഹെഡ്-പ്രദീപ് മേനോൻ,
പി ആർ ഒ-എ എസ് ദിനേശ്.
കേന്ദ്ര സർക്കാരിന്റെ കടൽ മണൽ ഖനന പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മെയ് 8…
കേരളം ഒരു ഭ്രാന്താലയമാണ്' എന്ന പരാമർശം സ്വാമി വിവേകാനന്ദൻ നടത്തിയത് 1892 - ലായിരുന്നു. അതിനു ശേഷം നവോത്ഥാനത്തിന്റെ അലകൾ…
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…