ശക്തികുളങ്ങര: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര, കുരിശിങ്കല്‍, രാജന്‍ മകന്‍ എബിന്‍ (38), ശക്തികുളങ്ങര, തോമസ് ഐലന്‍റ്, മാത്യൂസ് മകന്‍ സെബാസ്റ്റ്യന്‍ (37) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 8 ന് രാത്രി 9.30 മണിയോടെ കാവനാടുള്ള ബാറില്‍ പ്രതികളുടെ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശിയായ രഞ്ജിത്ത് മായി വാക്ക്തര്‍ക്കമുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങിപോകുകയായിരുന്ന രഞ്ജിത്തിനെ ഓട്ടോറിക്ഷയില്‍ പിന്‍തുടര്‍ന്നെത്തിയ പ്രതികള്‍ അസഭ്യം പറഞ്ഞ് കൊണ്ട് മര്‍ദ്ദിക്കുകയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന കമ്പി വടി കൊണ്ട് മര്‍ദ്ദിച്ച് അവശനക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ രതീഷിന്‍റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി…
ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു.…
മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ…
ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32…
മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി…
പാലക്കാട് : ജോയിൻ്റ് കൗൺസിൽ 56ാംസംസ്ഥാന സമ്മേളനംസംഘാടക സമിതി രൂപീകരണ യോഗം 2024 ഡിസംബർ 19 ന് സുമംഗലീ കല്യാണ…